Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ഇന്നും...

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; വേനൽമഴ നാളെയെത്തും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; വേനൽമഴ നാളെയെത്തും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം ജില്ലകളിൽ 37 ഡിഗ്രിയും താപനില ഉയർന്നേക്കും. കോഴിക്കോട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയത്താമെന്നും മുന്നറിയിപ്പുണ്ട്.

സൂര്യാഘാത, സൂര്യതപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്.

മുന്നറിയിപ്പുളള ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, വെള്ളി, ശനി ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ കൂടിയ മഴ സാധ്യതയും വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ സാധ്യതയുമാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ വെള്ളി, ശനി ദിസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ യെല്ലോ അർട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High TemperatureRainfallkerala
News Summary - High temperature warning in the state today
Next Story