ഹൈകമാൻഡ് തന്ത്രം; ആശ്വാസം, ആശങ്ക
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം നിശ്ചയിക്കുമെന്ന കോൺഗ്രസ് ഹൈകമാൻഡിെൻറ തീരുമാനം പാർട്ടിയെ ഒറ്റക്കെട്ടായി നിർത്താൻ സഹായകമാണെന്ന് പ്രവർത്തകർ ആശ്വസിക്കുേമ്പാഴും തിരിച്ചടിക്ക് കാരണമായേക്കുമെന്ന ആശങ്ക ശക്തം. മേൽനോട്ടസമിതി രൂപവത്കരിക്കാനുള്ള ഹൈകമാൻഡ് തീരുമാനത്തിന് സംസ്ഥാന കോൺഗ്രസിൽ പൊതുസ്വീകാര്യത ലഭിച്ചു. ഉമ്മൻ ചാണ്ടിയെ മുൻനിരയിലേക്ക് കൊണ്ടുവന്നതിനൊപ്പം കൂട്ടായ നേതൃത്വമാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന പ്രതീതി സൃഷ്ടിക്കാൻ സഹായകമായി.
പിന്തുണക്കുന്ന എം.എല്‍.എമാരുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിലാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. അതിനാല്‍ തങ്ങളെ പിന്തുണക്കുന്നവരെ മത്സരിപ്പിക്കാനും ജയിപ്പിക്കാനും ഗ്രൂപ്പുകൾ ശ്രമിക്കും. അതോടൊപ്പം കാലുവാരലിലൂടെ മറുപക്ഷത്തിെൻറ അംഗബലം കുറക്കാനും സാധ്യതയുണ്ട്. ഇതാണ് പ്രവർത്തകരിലും നേതൃത്വത്തിലും ആശങ്ക സൃഷ്ടിക്കുന്നത്. അംഗബലം കൂട്ടുകയെന്ന ഉന്നത്തോടെ ഇഷ്ടക്കാരെ മത്സരിപ്പിക്കാൻ കച്ചകെട്ടിയാൽ തങ്ങളുടെ അവസരം നഷ്ടപ്പെേട്ടക്കാമെന്ന ഗ്രൂപ് രഹിതരുടെ ആശങ്ക ഇതിന് പുറമെയാണ്.
ഉമ്മൻ ചാണ്ടിയെക്കൂടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേൽനോട്ടസമിതിക്ക് കോൺഗ്രസ് ഹൈകമാൻഡ് രൂപംനൽകിയത്. ഘടകകക്ഷികളുടെ അഭിപ്രായംകൂടി മാനിച്ചു. പരമ്പരാഗത വോട്ടുബാങ്കിലെ ചോർച്ച ഹൈകമാൻഡിെൻറ അടിയന്തര ഇടപെടലിന് കാരണമായി. അകന്നുപോയവരെ മടക്കിക്കൊണ്ടുവരുന്നതായിരിക്കും സമിതിയുടെ ആദ്യ കടമ്പ. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ മെനയാൻ പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നിരിക്കെ നേതൃനിര ഒന്നടങ്കം മത്സരിക്കാനിറങ്ങുമെന്ന പ്രചാരണവും പ്രവർത്തകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.