Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൾസർ സുനിയുടെ ക്രിമിനൽ...

പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലമടക്കം വിശദമാക്കുന്ന റി​േപ്പാർട്ട്​ സമർപ്പിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
PULSAR-SUNI
cancel

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെന്ന സുനില്‍കുമാറി​​െൻറ ക്രിമിനൽ പശ്ചാത്തലമടക്കമുള്ള വിവരങ്ങടങ്ങുന്ന റി​േപ്പാർട്ട്​ സമർപ്പിക്കാൻ ഹൈകോടതി നിർദേശം. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം, അറസ്റ്റിലാവുന്നതിനു മുമ്പും ശേഷവും ബന്ധപ്പെട്ടവരാരൊക്കെ, കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകളെന്തെല്ലാം, കുറ്റകൃത്യത്തി​​െൻറ സ്വഭാവം, ജാമ്യത്തില്‍ വിട്ടാല്‍ കേസിനെ ബാധിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട്​ നൽകാനാണ്​ സിംഗിൾ ബെഞ്ച്​ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട്​ നിർദേശിച്ചിട്ടുള്ളത്​.

നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച്​ അശ്ലീല ദൃശ്യം പകർത്തിയ കേസിൽ അറസ്​റ്റിലായി ഏഴു മാസമായി ജുഡീഷ്യൽ റിമാൻഡിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട്​ സുനിൽ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. സർക്കാറിനോട്​ റിപ്പോർട്ട്​ തേടിയ ശേഷം ഹരജി വീണ്ടും സെപ്തംബർ 25ന്​ പരിഗണിക്കാനായി മാറ്റി.

ഒരേ കേസായതിനാൽ നടി കാവ്യാമാധവ​​െൻറ മുൻകൂർ ജാമ്യ ഹരജിക്കൊപ്പം ത​​െൻറ ജാമ്യ ഹരജിയും കേൾക്കണമെന്ന ആവശ്യം  സുനിയുടെ അഭിഭാഷകന്‍ ഉന്നയിച്ചു. എന്നാൽ, പള്‍സര്‍ സുനിയുടേത് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ജാമ്യ ഹരജിയാണെന്നും കാവ്യാ മാധവ​േൻറത്​ മുന്‍കൂര്‍ ജാമ്യ ഹരജിയാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഇൗ ആവശ്യം തള്ളി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskavya madhavanactress attackpulsar sunimalayalam newsActor Dileep
News Summary - Highcourt asked to file report on Pulsar Suni's Criminal background- Kerala news
Next Story