Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി ലീന മരിയക്കെതിരെ...

നടി ലീന മരിയക്കെതിരെ കേസുകളുണ്ടോയെന്ന്​ ഹൈകോടതി

text_fields
bookmark_border
നടി ലീന മരിയക്കെതിരെ കേസുകളുണ്ടോയെന്ന്​ ഹൈകോടതി
cancel

കൊ​ച്ചി: ന​ടി ലീ​ന മ​രി​യ പോ​ളി​നെ​തി​രെ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടോ​യെ​ന്ന്​ അ​റി​യി​ക്ക​ണ​ മെ​ന്ന്​ ഹൈ​​കോ​ട​തി. ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ണ്ടെ​ന്നും പൊ​ലീ​സ് സം​ര​ക്ഷ​ണം അ​നു​വ​ദി​ക്ക​ണ​ മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഡി​വി​ഷ​ൻ​ബെ​ഞ്ച്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. പ​ന​മ്പി​ള്ളി ന​ഗ​റി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ടി സം​ര​ക്ഷ​ണം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി വീ​ണ്ടും വ്യാ​ഴാ​ഴ്​​ച പ​രി​ഗ​ണി​ക്കും.

ഡി​സം​ബ​ർ 15ന് ​വൈ​കു​ന്നേ​ര​മാ​ണ് മു​ഖം മൂ​ടി ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം പ​ന​മ്പി​ള്ളി ന​ഗ​റി​ലെ ബ്യൂ​ട്ടി പാ​ർ​ല​റി​ന്​ നേ​രെ വെ​ടി​വെ​പ്പ് ന​ട​ത്തി​യ​ത്. ന​വം​ബ​ർ മൂ​ന്ന്​ മു​ത​ൽ അ​ധോ​ലോ​ക സം​ഘ​ത്ത​ല​വ​ൻ ര​വി പൂ​ജാ​രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ഒ​രാ​ൾ പ​ല​പ്പോ​ഴാ​യി ഫോ​ണി​ൽ വി​ളി​ച്ച് 25 കോ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും അ​ല്ലാ​ത്ത​പ​ക്ഷം കൊ​ല്ലു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഇൗ ​ഭീ​ഷ​ണി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ്​ വെ​ടി​വെ​പ്പ്​ സം​ഭ​വ​മു​ണ്ടാ​യ​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​​​​െൻറ​യും വീ​ട്ടു​കാ​രു​ടെ​യും ജീ​വ​നും സ്വ​ത്തി​നും സ്ഥാ​പ​ന​ത്തി​നും ജീ​വ​ന​ക്കാ​ർ​ക്കും പൊ​ലീ​സ് സം​ര​ക്ഷ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala governmentkerala newsmalayalam newsLeena Maria paul
News Summary - highcourt asked to kerala gov. to inform whether leena maria paul have any cases in kerala -kerala news
Next Story