എ.ടി.എം മോഷണം: ബാധ്യതയിൽ നിന്ന് ബാങ്കുകൾക്ക് ഒഴിഞ്ഞ് മാറാനാവില്ല-ഹൈകോടതി
text_fieldsെകാച്ചി: അക്കൗണ്ട് ഉടമ അറിയാതെ അനധികൃതമായി മറ്റാരെങ്കിലും പണം പിൻവലിക്കുന്നതി ലൂടെ ഉണ്ടാകുന്ന നഷ്ടത്തിൽ ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈകോടതി. ഇല ക്ട്രോണിക് ബാങ്കിങിന് അവസരം നൽകുേമ്പാൾ ഇടപാടുകാർക്ക് നഷ്ടം സംഭവിക്കാനി ടയുള്ള തട്ടിപ്പുകൾക്കെതിരെ സുരക്ഷിത സാേങ്കതിക സാഹചര്യം ഒരുക്കേണ്ട ചുമതല ബാങ്കുകൾക്കുണ്ടെന്നും ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ വ്യക്തമാക്കി. എൻ.ആർ.െഎ അക്കൗണ്ട് ഉടമ അറിയാതെ വിദേശത്തെ വിവിധ എ.ടി.എമ്മുകളിൽനിന്ന് 2.41 ലക്ഷം രൂപ പിൻവലിച്ചതിനെത്തുടർന്നുണ്ടായ നഷ്ടം നൽകാൻ എസ്.ബി.ടി വിസമ്മതിച്ചതുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി പരിഗണിച്ചത്.
ബ്രസീലിൽ ജോലി ചെയ്യുന്ന മീനച്ചിൽ ലാലം പി.ടി. ജോർജിനാണ് അവധിയിൽ നാട്ടിെലത്തിയ 2012 മാർച്ചിൽ ബ്രസീലിലെ വിവിധ എ.ടി.എമ്മുകളിലൂടെ പണം നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട പണം നൽകണമെന്ന ആവശ്യം ബാങ്ക് നിരസിച്ചതിനെത്തുടർന്ന് പാലാ മുൻസിഫ് കോടതിയിൽ ഹരജി നൽകിയെങ്കിലും തള്ളി. അപ്പീലിൽ സബ് കോടതി തുക നൽകാൻ നിർദേശിച്ചു. ഇതിനെതിരെ എസ്.ബി.ടി ബ്രാഞ്ച് ചീഫ് മാനേജറാണ് ഹൈകോടതിയെ സമീപിച്ചത്.
തങ്ങളുടെ പ്രവൃത്തിയുെടയോ ഉദാസീനതയുെടയോ ഭാഗമായല്ല നഷ്ടെമന്നും പണം നൽകാൻ ബാധ്യസ്ഥരല്ലെന്നുമായിരുന്നു ബാങ്ക് നിലപാട്. ഇടപാടുകാരന് സുരക്ഷിതത്വം സംബന്ധിച്ച ബാധ്യത ബാങ്കും അക്കൗണ്ട് ഉടമയും തമ്മിൽ ബന്ധം ആരംഭിക്കുന്ന കരാറിെൻറ ഭാഗമാെണന്ന് കോടതി ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് ഇടപാടുകൾ നടത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് നിർദേശമുണ്ട്. തട്ടിപ്പ് കണ്ടെത്താനും തടയാനും സംവിധാനങ്ങൾ നടപ്പാക്കണം. ബാങ്കിെൻറയും ഇടപാടുകാരെൻറയും ഭാഗത്ത് വീഴ്ചയില്ലാതിരിക്കുകയും സംവിധാനത്തിലെ അപര്യാപ്തതകൊണ്ട് തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുകയും ചെയ്താൽ ബാധ്യത ഇടപാടുകാരെൻറ മേൽ ചുമത്താനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എ.ടി.എം കാർഡുള്ളവരടങ്ങുന്ന ഇടപാടുകാർക്ക് എസ്.എം.എസ് നൽകുന്ന സംവിധാനം മിക്കവാറും ബാങ്കുകൾക്കുണ്ട്. ആവശ്യപ്പെടാതെയും ഇൗ സേവനം നൽകുന്നുണ്ട്. അതിനാൽ, സന്ദേശത്തോട് പ്രതികരിച്ചില്ലെന്ന പേരിൽ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സന്ദേശത്തോട് പ്രതികരിക്കാത്തപക്ഷം പണം നഷ്ടപ്പെടുന്നതിെൻറ ബാധ്യത ഏൽക്കാനാവില്ലെന്ന കരാർ ഹരജിക്കാരനുമായി ഉണ്ടായിരുെന്നന്ന വാദം ബാങ്കിനില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.