ബാഗുകളുടെ ഭാരം കുറക്കാനുള്ള ഉത്തരവ് സ്കൂളുകൾ നടപ്പാക്കണം –ഹൈകോടതി
text_fieldsകൊച്ചി: സ്കൂൾ വിദ്യാർഥികളുടെ ബാഗിെൻറ ഭാരം കുറക്കാൻ സർക്കാറുകളും വിദ്യാഭ്യാസ ഏജ ൻസികളും പുറപ്പെടുവിച്ച ഉത്തരവുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കണമെന്ന് ഹൈകോ ടതി. ഉത്തരവുകൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇടക്കിടെ പരിശോധന നടത് തണം. കുട്ടികൾക്ക് ശാരീരിക, മാനസിക ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാനുള്ള നടപടിക ളുടെ ഭാഗമായാണ് ഇവ പുറപ്പെടുവിച്ചതെങ്കിലും നടപ്പാക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ബാഗിെൻറ അമിതഭാരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
അമിതഭാരമുള്ള ബാഗുകൾ ചുമക്കുന്നത് കുട്ടികളിൽ നടുവേദന, തോൾ വേദന, ക്ഷീണം, നെട്ടല്ല് പ്രശ്നങ്ങൾ തുടങ്ങിയവക്ക് കാരണമാകുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികൾ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളില്ലാതെ വളരേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. പ്രായത്തിന് നിരക്കാത്ത ഭാരം അവർക്കുമേൽ ചുമത്തരുതെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവുകൾ നടപ്പാക്കുന്നുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പ്രധാനാധ്യാപകരും ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ബാഗ് ഭാരം കുറക്കാൻ സർക്കാർ,
സി.ബി.എസ്.ഇ സർക്കുലർ
കൊച്ചി: സ്കൂൾ വിദ്യാർഥികളുടെ ബാഗിെൻറ ഭാരം കുറക്കുന്നതിെൻറ ഭാഗമായി സി.ബി.എസ്.ഇയും സംസ്ഥാന സർക്കാറും പുറത്തിറക്കിയ സർക്കുലർ നിലവിലുണ്ട്.
െകാണ്ടുവരേണ്ട പുസ്തകങ്ങളുടെ എണ്ണം പരമാവധി കുറക്കുംവിധം ടൈംടേബിൾ തയാറാക്കണമെന്നതടക്കം നിർദേശങ്ങളാണ് സി.ബി.എസ്.ഇ നൽകിയിട്ടുള്ളത്.
കുടിവെള്ളം സ്കൂളുകളിൽതന്നെ ലഭ്യമാക്കുക, അസൈൻമെൻറ്, പ്രോജക്ട് േജാലികൾ സ്കൂളിൽ അധ്യാപകരുടെ സാന്നിധ്യത്തിൽ നടത്തുക, എട്ട് വരെ ക്ലാസുകളിൽ കനം കുറഞ്ഞ പുസ്തകങ്ങൾ ഏർപ്പെടുത്തുക, ബാഗ് ചുമക്കാതിരിക്കാൻ ഒന്ന്, രണ്ട് ക്ലാസുകാർക്ക് ഹോംവർക്ക് കൊടുക്കാതിരിക്കുക എന്നീ നിർദേശങ്ങളാണ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്. പുസ്തകങ്ങൾ കൊണ്ടുവരാത്തതിെൻറ പേരിൽ ശിക്ഷ നടപടികൾ പാടില്ല, വർക്ക് ബുക്കിന് പകരം കുട്ടികളെ കടലാസുകൾ കൊണ്ടുവരാൻ പ്രേരിപ്പിക്കുക, പാഠപുസ്തകങ്ങൾ പങ്കിട്ട് പഠിക്കാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ അധ്യാപകർക്കും ബാഗ് പരിശോധിച്ച് അനാവശ്യ സാധനങ്ങൾ ക്ലാസിൽ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്തുക, തോളിൽ തൂക്കുന്നതിന് പകരം ബാഗ് മുതുകിലിട്ടു കൊണ്ടുപോകാൻ പ്രേരിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ രക്ഷിതാക്കൾക്കും നൽകിയിട്ടുണ്ട്. നിർദേശങ്ങൾ തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഫലപ്രദമായി നടപ്പാക്കിയതായി ഹൈകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.