വെടിയുണ്ട കാണാതായ റിപ്പോർട്ട് :സി.എ.ജിക്ക് ഹൈകോടതി വിമർശനം
text_fieldsകൊച്ചി: സംസ്ഥാന പൊലീസിൽനിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായതിെൻറ വിവരങ് ങൾ കേന്ദ്ര സർക്കാറിന് കൈമാറിയ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (സി.എ.ജി) ഹൈകോടത ിയുടെ വിമർശനം. ഏത് സാഹചര്യത്തിലാണ് കേന്ദ്രസർക്കാറിന് സി.എ.ജി റിപ്പോർട്ട് കൈമാറ ിയതെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഭരണഘടനപ്രകാരം സംസ്ഥാന നിയമസഭക്കാണ് സി.എ.ജി റിപ്പോർട്ട് കൈമാറേണ്ടത്. നിയമസഭയുടെ അധികാരം മറികടക്കാൻ സി.എ.ജി ശ്രമിക്കരുതെന്നും കോടതി ഓർമിപ്പിച്ചു. സംഭവം സി.ബി.ഐയോ എൻ.ഐ.എയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശി പി.പി. രാമചന്ദ്ര കൈമൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. തുടർന്ന് ഹരജി വിധി പറയാൻ മാറ്റി.
റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്രസർക്കാറിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ അറിയിച്ചപ്പോഴാണ് സി.എ.ജിക്കുനേരെ കോടതിയുടെ വിമർശനമുണ്ടായത്. നിയമസഭയുടെ പരിഗണനയിലുള്ള വിഷയത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാറിെൻറ നിലപാട് കോടതി ആവർത്തിച്ചു. സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുകയാണ്. റിപ്പോർട്ട് നിയമസഭയുടെ പരിഗണനയിലാണ്.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് ഇത് സൂക്ഷ്മ പരിശോധന നടത്തേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ സത്യവാങ്മൂലമായും സമർപ്പിച്ചിരുന്നു. ഇതേതുടർന്ന് കേസ് പരിഗണനക്കെടുത്തയുടൻ വിധി പറയാൻ മാറ്റുന്നതായി കോടതി വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് കേന്ദ്രസർക്കാറിന് റിപ്പോർട്ട് ൈകമാറിയതായി അസി. സോളിസിറ്റർ ജനറൽ അറിയിച്ചത്.സി.എ.ജിയുടെ ഫിനാൻസ്, പെർഫോമൻസ്, കംപ്ലയിൻറ്സ് റിപ്പോർട്ടുകൾ ചട്ടപ്രകാരം നിയമസഭക്കാണ് സമർപ്പിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് സുപ്രീംകോടതി ഉത്തരവുണ്ട്. നിയമസഭയുടെ അധികാരം മറികടന്ന് കേന്ദ്രസർക്കാറിന് റിപ്പോർട്ട് കൈമാറാൻ സി.എ.ജിക്ക് കഴിയില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.