കാലിക്കറ്റ് വി.സിക്ക് യോഗ്യതയില്ലെന്ന്; ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: മതിയായ യോഗ്യതയില്ലാത്തതിനാൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ മുഹമ്മദ് ബഷീറിന് തുടരാൻ അർഹതയില്ലെന്ന ഹരജിയിൽ ഹൈകോടതി സർക്കാറും ചാൻസലറുമടക്കം എതിർകക്ഷികളോട് വിശദീകരണം തേടി. ബഷീറിെൻറ നിയമനം യു.ജി.സിയുടെ 2010ലെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് സർവകലാശാലയിലെ ലൈഫ് സയൻസ് വിഭാഗം റീഡർ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഡോ. ബി.എസ്. ഹരികുമാരൻ തമ്പി നൽകിയ ഹരജിയിലാണ് നോട്ടീസ് ഉത്തരവായത്.
2015 നവംബർ 17നാണ് ബഷീറിനെ വി.സിയായി നിയമിച്ചത്. 2005 മുതൽ എട്ടുവർഷം അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ് പ്രിൻസിപ്പലായിരുന്ന ഇദ്ദേഹം തുടർന്ന് രണ്ടുവർഷം കേരള സർവകലാശാല രജിസ്ട്രാറായിരുന്നു. ഇത് പ്രഫസർ തസ്തികയിലെ 10 വർഷത്തെ പ്രവൃത്തിപരിചയത്തിന് സമാന യോഗ്യതയല്ല. അഞ്ചുപേർ വരെ ഉൾപ്പെടുന്ന പാനലിന് പകരം ബഷീറിെൻറ പേരുമാത്രമാണ് കമ്മിറ്റി ശിപാർശ ചെയ്തത്.
ഗുജറാത്തിലെ സെൻട്രൽ യൂനിവേഴ്സിറ്റി വി.സിയായ എസ്.എ. ബാരിക്ക് മാത്രമാണ് സർച് കമ്മിറ്റിയിൽ യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണും ഫാറൂഖ് കോളജ് അധ്യാപകനായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുമായിരുന്നു മറ്റ് രണ്ടംഗങ്ങൾ. ഐ.എ.എസ് ഉദ്യോഗസ്ഥനായ ജിജി തോംസൺ അക്കാദമിക വിഷയങ്ങളിൽ പ്രഗല്ഭനല്ല. സർവകലാശാലയുടെ കീഴിെല കോളജിലെ അധ്യാപകനായതിനാൽ ആബിദിനെ കമ്മിറ്റിയിലുൾപ്പെടുത്താൻ കഴിയിെല്ലന്നുമാണ് ഹരജിയിലെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.