വിവരാവകാശ കമീഷണർമാരെ നിയമിക്കാനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: അഞ്ചുപേരെ വിവരാവകാശ കമീഷണർമാരായി നിയമിക്കാനുള്ള ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പി.ആർ. ദേവദാസ്, എബി കുര്യാക്കോസ്, അങ്കത്തിൽ അജയകുമാർ, റോയ്സ് ചിറയിൽ, അബ്ദുൽ മജീദ് എന്നിവരെ നിയമിക്കാനുള്ള ഉത്തരവാണ് റദ്ദാക്കിയത്.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഇവരെ നിയമിക്കാൻ ശിപാർശ ചെയ്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിനെത്തുടർന്ന് നിയമനം നടന്നില്ല. പുതിയ സർക്കാർ അധികാരമേറ്റശേഷവും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹരജിയിലാണ് ഒരുമാസത്തിനുള്ളിൽ നിയമിക്കാൻ 2016 സെപ്റ്റംബർ ഒമ്പതിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ശിപാർശ മടക്കാനും രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാനും ഗവർണർക്ക് അധികാരമുണ്ടെന്നും ഗവർണർ റബർ സ്റ്റാമ്പല്ലെന്നും ഡിവിഷൻ ബെഞ്ചിെൻറ വിധിന്യായത്തിൽ പരാമർശമുണ്ട്.
മൂന്നംഗ സെലക്ഷൻ സമിതിയിൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ഇൗ അഞ്ചുപേരെ ശിപാർശ ചെയ്യുന്നതിനെ എതിർത്തിരുന്നു. അപേക്ഷകരിൽനിന്ന് അഞ്ചുപേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയ രീതി വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് എതിർത്തത്. വി.എസിെൻറ എതിർപ്പിനെ മറികടന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഇവരെ ശിപാർശ ചെയ്തത്. വി.എസിെൻറ എതിർപ്പ് മറ്റ് അംഗങ്ങൾ മറികടന്നതെങ്ങനെയെന്ന് രേഖകളിൽ വ്യക്തമല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമ പ്രകാരം കമീഷണർമാരായി നിയമിക്കപ്പെടേണ്ടത് പൊതുജീവിതം നയിക്കുന്ന പ്രമുഖരായിരിക്കണം. എന്നാൽ, ശിപാർശ ചെയ്യപ്പെട്ടവരുടെ കാര്യത്തിൽ ഇൗ വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ല. ഇവരെ നിയമിക്കാനുള്ള ശിപാർശ ഗവർണർ മടക്കിയയച്ചത് ഉചിതമായില്ലെന്ന സിംഗിൾ ബെഞ്ച് പരാമർശവും ഡിവിഷൻ ബെഞ്ച് തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.