അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കാനറ ബാങ്ക്, എങ്കിൽ പത്തു ലക്ഷമെന്ന് ഹൈകോടതി
text_fieldsകൊച്ചി: രണ്ട് റിട്ട് ഹരജികൾ അനുകൂലമായി വിധിച്ചിട്ടും 18 വർഷമായി ആശ്രിത നിയമനവും നഷ്ടപരിഹാരവും നൽകാതെ പരാതിക്കാരനെ വലച്ച കാനറ ബാങ്കിന് ഹൈകോടതിയുടെ പ്രഹരം. അപ്പീലുമായി മൂന്നാമതും സമീപിച്ച ബാങ്കിനോട് ഇരട്ടി നഷ്ടപരിഹാരവും ജോലിയും ഒരു മാസത്തിനകം നൽകണമെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു. ബാങ്കില്‍ ക്ലര്‍ക്കായിരുന്ന കൊല്ലം സ്വദേശി ഗോപാലകൃഷ്ണെൻറ മകന് ജി.കെ. അജിത്കുമാറിന് അനുകൂലമായാണ് ഉത്തരവ്.
2001 ഡിസംബറിൽ ഗോപാലകൃഷ്ണന് മരിച്ചതിനെ തുടർന്ന് 2002 ജനുവരിയില്‍ ആശ്രിത നിയമന പദ്ധതിയില്‍ ജോലിക്ക് അപേക്ഷിച്ചെങ്കിലും ബാങ്ക് തള്ളി. കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും പ്രായപരിധി കഴിഞ്ഞതിനാല്‍ നിയമനം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും തള്ളി. അപേക്ഷ നൽകുമ്പോള് അജിത്കുമാറിെൻറ പ്രായം നിയമനത്തിനുള്ള പരിധിയായ 26 വയസ്സ് കഴിഞ്ഞ് എട്ടുമാസമായിരുന്നു. വീണ്ടും കോടതിയെ സമീപിച്ച അജിത് കുമാറിന് ആശ്രിത നിയമനം നിഷേധിച്ചതിന് പരിഹാരമായി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും നൽകണമെന്ന് 2016ൽ സിംഗ്ൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ പഴയ വാദങ്ങൾ ഉന്നയിച്ച് വീണ്ടും അപ്പീലിലൂടെ ചോദ്യം ചെയ്തതോടെയാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരവും നിയമനവും നൽകണമെന്ന് കോടതി ഉത്തരവിട്ടത്.
രണ്ട് റിട്ട് ഹരജികൾ അനുകൂലമായി തീർപ്പാക്കിയിട്ടും ഹരജിക്കാരൻ 18 വർഷമായി തൊഴിൽരഹിതനായി തുടരുകയാണെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കുടുംബ പെൻഷൻ ലഭിക്കുന്നുണ്ട്, മൂന്ന് സഹോദരിമാരും വിവാഹിതരാണ്, ഹരജിക്കാരന് പ്രായപരിധി കഴിഞ്ഞു തുടങ്ങിയ കാരണങ്ങളാൽ ആശ്രിതനിയമം അനുവദിക്കേണ്ടതില്ലെന്ന വാദമാണ് ബാങ്ക് ഉന്നയിച്ചത്. എന്നാൽ, ആശ്രിത നിയമന കാര്യത്തിൽ പ്രായപരിധി ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥ ബാങ്ക് പരിഗണിച്ചിെല്ലന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ആശ്രിത നിയമനത്തിന് കുടുംബ പെൻഷനോ മറ്റാനുകൂല്യങ്ങളോ കുടുംബത്തിെൻറ അംഗബലമോ വിവാഹിതരുടെ എണ്ണമോ പരിഗണിക്കേണ്ടതില്ലെന്ന് വിവിധ കോടതി ഉത്തരവുകളുള്ളതാണ്. അപ്പീൽ നൽകിയതിലൂടെ നിയമനം ൈവകിപ്പിച്ച് ഹരജിക്കാരെൻറ ദുരിതം വർധിപ്പിച്ചു. ഈ സാഹചര്യത്തിൽ കോടതിച്ചെലവ് ഉൾപ്പടെ അഞ്ചു ലക്ഷം കൂടി നഷ്ടപരിഹാരം നൽകണമെന്നും ഹരജിക്കാരന് തുകയും ജോലിയും ഒരു മാസത്തിനകം നൽകാനും ബാങ്കിനോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.