Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2021 3:59 PM IST Updated On
date_range 24 Jun 2021 4:00 PM ISTപട്ടയ ഭൂമിയിലെ മരംമുറി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി
text_fieldsbookmark_border
കൊച്ചി: പട്ടയ ഭൂമിയിലെ മരംമുറി കേസിൽ സി.ബി.ഐ അന്വേഷണമുണ്ടാവില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട സർക്കാർ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത് .
കേസിൽ സി.ബി.ഐക്ക് ഇടപെടാനാകില്ലെന്നായിരുന്നു സർക്കാറിന്‍റെ പ്രധാനവാദം. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് എ.ജി ഹൈകോടതിയെ അറിയിച്ചു.
അതേസമയം, മരം മുറി സംബന്ധിച്ച ഉത്തരവ് ദുരുദ്ദേശപരമാണെന്ന് ഹരജിക്കാർ വാദിച്ചു. സർക്കാർ അറിവോടെയുണ്ടായ ഉത്തരവിൽ സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ സത്യം തെളിയില്ലെന്ന് ഹരജിക്കാർ വ്യക്തമാക്കി. എന്നാൽ, ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story