പാലത്തായി പീഡനക്കേസ്: ബി.ജെ.പി നേതാവിെൻറ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവ് ശരിെവച്ച് ഹൈകോടതി. ജാമ്യം അനുവദിച്ചതിൽ ചട്ടലംഘനമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിെൻറ ഉത്തരവ്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ജനുവരി 15 മുതൽ ഫെബ്രുവരി രണ്ടുവരെ ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ഇരയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിെൻറ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചത് നീതീകരിക്കാനാവാത്തതാണെന്നായിരുന്നു ഹരജിക്കാരിയുെട വാദം. ജാമ്യം ലഭിക്കാൻ സഹായകമായവിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് ൈക്രംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ഭാഗിക കുറ്റപത്രമാെണങ്കിലും പോക്സോ അടക്കം ഗൗരവമുള്ള ആരോപണങ്ങളിൽ അന്വേഷണം തുടരുന്നതായി സീനിയർ ഗവ. പ്ലീഡർ അറിയിച്ചു.
പോക്സോ അടക്കം ആരോപണങ്ങൾ അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. കേസിെൻറ പ്രത്യേക സാഹചര്യം പരിഗണിക്കുേമ്പാൾ കീഴ്കോടതി ജാമ്യം നൽകരുതായിരുന്നുവെന്നും പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു.
ജാമ്യഹരജി പരിഗണിക്കുേമ്പാൾ ആരോപണങ്ങളിലെ ശരിതെറ്റല്ല, നിശ്ചിചിത സമയത്തിനകം അന്വേഷണം പൂർത്തിയാക്കാനായിട്ടുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നതെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. ക്രിമിനൽ നടപടിക്രമത്തിൽ പറയുംപ്രകാരം നിശ്ചിത സമയത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായില്ലെങ്കിൽ ജാമ്യത്തിന് അർഹതയുണ്ട്.
ഭാഗിക കുറ്റപത്രത്തിൽ പ്രതിക്ക് പരമാവധി ലഭിക്കാനിടയുള്ള ശിക്ഷയുടെ അടിസ്ഥാനത്തിലും ജാമ്യം പരിഗണിക്കാം. ജാമ്യം അനുവദിക്കാൻ പോക്സോ കോടതിക്ക് അധികാരമില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ഉത്തരവിൽ അപാകതയുള്ളതായും പറയാനാവില്ല. പ്രതിക്കെതിരായ ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് വിലയിരുത്തി ഈ ഘട്ടത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.