അടിയന്തരാവസ്ഥക്കെതിരെ പോരാടിയവര്‍ക്ക് പെൻഷൻ; ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: 1975ലെ അടിയന്തരാവസ്ഥക്കെതിരെ പോരാടിയവര്‍ക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പദവി നൽകി പെൻഷൻ അനുവദിക്കണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറിെൻറ വിശദീകരണം തേടി. ജീവിച്ചിരിക്കുന്ന അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളും മരിച്ചവരുടെ ആശ്രിതരുമടങ്ങുന്ന അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടനയുടെ ഹരജിയിലാണു നടപടി. എല്ലാ മൗലീകാവകാശവും നിരോധിച്ച അടിയന്തരാവസ്ഥക്കാലത്ത് സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടി രണ്ടാം സ്വാതന്ത്ര്യ സമരമാണ് നടത്തിയതെന്നും ജയിൽവാസവും പീഡനവുമടക്കം കഷ്ടനഷ്ടങ്ങൾ നേരിട്ട തങ്ങൾക്ക് പെൻഷന് പുറമെ നഷ്ടപരിഹാരവും അനുവദിക്കണമെന്ന് ഹരജിയിൽ പറയുന്നു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ബിഹാര്‍, ഹരിയാന, മഹാരാഷ്്ട്ര, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ച് 15,000 രൂപ വീതം പെൻഷനും ചികിത്സാ ചെലവും അനുവദിക്കുന്നുണ്ട്. കേരളത്തിൽ വയലാർ-പുന്നപ്ര സമരങ്ങളെയും സ്വാതന്ത്ര്യ സമരമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.