സ്വാശ്രയ മെഡിക്കൽ പ്രവേശനം: ഫീസ് നിർണയ സമിതി ഉത്തരവ് ഹൈകോടതി ശരിെവച്ചു
text_fieldsകൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളുടെ കാര്യത്തിൽ ഫീസ് നിർണയ സമിതി ജൂലൈ 13ന് പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി ശരിെവച്ചു. താൽക്കാലിക ഫീസാണ് നിശ്ചയിച്ചതെന്ന് സമിതി വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാം. അതേസമയം, താൽക്കാലിക ഫീസാെണന്നും ഇതിൽ പിന്നീട് വ്യത്യാസമുണ്ടാകുമെന്നും പ്രവേശനം നേടുന്ന വിദ്യാർഥികളെ കൗൺസലിങ് വിജ്ഞാപനത്തിലൂടെ മുൻകൂട്ടി അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. സമിതി നിശ്ചയിച്ച ഫീസ് ശരിെവച്ചെങ്കിലും നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിന് സർക്കാറിനെ കോടതി രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്.
സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസിനെയും ഫീസ് നിർണയ സമിതിയുടെ തീരുമാനത്തെയും ചോദ്യം ചെയ്ത് കോഴിക്കോട് കെ.എം.സി.ടി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജുകൾ ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. പുതുക്കിയ ഓർഡിനൻസ് അനുസരിച്ച് നിശ്ചയിച്ച ഫീസ് ചോദ്യം ചെയ്ത് ഇവർ നൽകിയ ഉപഹരജികളും കോടതി തീർപ്പാക്കി. സ്വാശ്രയ ഓർഡിനൻസിെൻറ ഭരണഘടന സാധുത അടക്കമുള്ള വിഷയങ്ങൾ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹരജികൾ നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റിൽ അഞ്ച് ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷം രൂപയുമാണ് താൽക്കാലിക ഫീസ് നിശ്ചയിച്ചത്. ഇടക്കാല ഉത്തരവിറങ്ങി രണ്ടുമാസത്തിനുള്ളിൽ അന്തിമ ഫീസ് നിർണയത്തിന് മാനേജ്മെൻറുകൾ രേഖകൾ ഹാജരാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സർക്കാർ മനസ്സിരുത്തിയിരുന്നെങ്കിൽ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് കൊണ്ടുവന്ന ഓർഡിനൻസിെൻറ പോരായ്മകൾ പരിഹരിച്ച് പുതിയത് കൊണ്ടുവരാമായിരുെന്നന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ ഓർഡിനൻസിലെ തെറ്റുകൾ അറിയാതെ സംഭവിച്ചതാണെന്ന് കരുതാനാവില്ല. തെറ്റു തിരുത്തിയെന്ന് സർക്കാർ പറയുന്നു. ഓർഡിനൻസിെൻറ മെറിറ്റിനെക്കുറിച്ചോ സാധുതയെക്കുറിച്ചോ ഒന്നും പറയുന്നില്ല. സമയബന്ധിതമായി ഇറക്കിയിരുന്നെങ്കിൽ നിയമനടപടി ആവശ്യമായി വരില്ലായിരുന്നു.
ഭാവിയിൽ ഇക്കാര്യം ശ്രദ്ധിക്കുമെന്ന് അഡ്വക്കറ്റ് ജനറൽ ഉറപ്പുനൽകിയിട്ടുണ്ട്. പെെട്ടന്ന് ചെയ്യാമായിരുന്നിട്ടും ഒാർഡിനൻസ് പുതുക്കി ഇറക്കിയത് ജൂൈല 12ന് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.