ഹൈകോടതി വടിയെടുത്തു; അനധികൃത പരസ്യബോർഡുകൾ മാറ്റാൻ നടപടിയുമായി സർക്കാർ
text_fieldsമലപ്പുറം: പത്ത് ദിവസത്തിനകം പൊതുയിടങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോ ർഡുകളും ഫ്ലക്സുകളും മറ്റും എടുത്തുമാറ്റണമെന്ന ഹൈകോടതി ഉത്തരവിനെ തുടർന്ന് ക ർശന നടപടികളുമായി സർക്കാർ.
കോടതി നിർദേശത്തെ തുടർന്ന് എല്ലാ ജില്ലകളിലെയും പ ഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെയും നഗരകാര്യ വകുപ്പ് റീജനൽ ജോയൻറ് ഡയറക് ടർമാരെയും അനധികൃത പരസ്യബോർഡുകളും ബാനറുകളും കൊടികളും മറ്റും നീക്കം ചെയ്യുന് നതിന് മേൽനോട്ടം വഹിക്കാനും പുരോഗതി വിലയിരുത്താനുമായി നോഡൽ ഒാഫിസർമാരായി നിയമിച്ചു.
ഇൗ വിഷയത്തിൽ പൊതുജനങ്ങൾക്കുള്ള പരാതി അറിയിക്കുന്നതിന് നോഡൽ ഒാഫിസർമാരുെട വിവരങ്ങളും ഫോൺ-വാട്സ്ആപ് നമ്പറുകളും ഇ-മെയിൽ വിലാസവും പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച കോടതി, സർക്കാർ ഉത്തരവുകൾ പാലിക്കുന്നതിന് നോഡൽ ഒാഫിസർമാർ മേൽനോട്ടം വഹിക്കണം.
അനധികൃത പരസ്യബോർഡുകളും മറ്റും നീക്കം ചെയ്യുന്നതിലുണ്ടായ പുരോഗതി വിലയിരുത്തുകളും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും വേണം.
സംസ്ഥാനത്ത് തേദ്ദശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ വിവിധ ഏജൻസികളും രാഷ്ട്രീയ സംഘടനകളും സ്ഥാപനങ്ങളും ബോർഡുകളും ഫ്ലക്സുകളും മറ്റും സ്ഥാപിച്ചത് അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ അനധികൃതമായവ എടുത്തുമാറ്റാൻ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇവ എടുത്തുമാറ്റാൻ തദ്ദേശസ്ഥാപനങ്ങൾ നിർദേശം നൽകിയിട്ടും കാര്യമുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് 10 ദിവസത്തിനുള്ളിൽ ഇവ നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ കോടതി നിർദേശിച്ചത്.
അനധികൃതമായി ബോർഡ് സ്ഥാപിക്കുന്നവർക്കെതിരെ പിഴ ചുമത്താനും ക്രിമിനൽ കേസെടുക്കാനും ഉത്തരവിട്ടിരുന്നു. പാതയോരങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കണെമന്ന് ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് അമിക്കസ്ക്യൂറി ഹൈകോടതിയിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.