Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാൽക്കാലികക്കാരെ...

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത്​ ഹൈകോടതി തടഞ്ഞു; തുടര്‍നടപടികള്‍ പാടില്ല

text_fields
bookmark_border
താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത്​ ഹൈകോടതി തടഞ്ഞു; തുടര്‍നടപടികള്‍ പാടില്ല
cancel

കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാറിന്‍റെ നടപടി ഹൈകോടതി തടഞ്ഞ​ു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങളെയാണ്​ തടഞ്ഞത്​​. അന്തിമ ഉത്തരവ് വരുന്നത് വരെ നടപടികൾ പൂർത്തിയായ നിയമനങ്ങളെ ഈ ഉത്തരവ്​ ബാധിക്കില്ലെന്നും ഹൈക്കോടതി. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിട്ട​ുണ്ട്​.

കില, കെൽട്രോൺ, എഫ്.ഐ.ടി, വനിത കമീഷൻ, കെ ബിപ് തുടങ്ങിയ സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് പരിഗണിച്ചത്. ഒരാഴ്ചക്കകം സർക്കാറും ബന്ധപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളും മറുപടി നൽകണം.

പത്ത്​ വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടിയാണ്​ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെതടക്കം ആറ് ഹരജികളാണ് കോടതി പരിഗണിച്ചത്. പി.എസ്​.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ പുറത്ത് നില്‍ക്കുമ്പോൾ താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നായിരുന്നു ഹരജിയിലെ വാദം. 12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Highcourtgovernmentsdecisiontemporary-post
News Summary - Highcourt governments decision on temporary-post
Next Story