പുഴയുടെ തീരത്ത് ചൂണ്ടയിട്ട വിമുക്തഭടനെതിരായ വനംവകുപ്പിന്റെ കേസ്; ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു
text_fieldsകേളകം: ചീങ്കണ്ണിപ്പുഴയുടെ തീരത്ത് ചൂണ്ടയിട്ട വിമുക്തഭടൻ പ്രിൻസ് ദേവസ്യക്ക്, വനത്തിൽ അതിക്രമിച്ചുകയറി കെണിവെച്ച് വന്യമൃഗങ്ങളെ വേട്ടയാടാൻ ശ്രമിച്ചെന്നുകാണിച്ച് വനംവകുപ്പെടുത്ത കേസിൽ ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രിൻസിനുവേണ്ടി കേരള ഇൻഡിപെൻഡൻറ് ഫാർമേഴ്സ് ഫോറമാണ് ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചത്. അഡ്വ. സുമൻ നെടുങ്ങാടാണ് കേസിൽ ഹൈകോടതിയിൽ വാദിച്ചത്.
കേന്ദ്ര വനനിയമപ്രകാരം, വൈൽഡ് ലൈഫ് സാങ്ച്വറിയുടെയോ നാഷനൽ പാർക്കിെൻറയോ 10 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നയാൾ ബോട്ടുൾപ്പെടുന്ന മത്സ്യബന്ധനോപാധികളുമായി യാദൃച്ഛികമായോ അല്ലാതെയോ വന്യജീവി സങ്കേതത്തിെൻറയോ നാഷനൽ പാർക്കിെൻറയോ ഉള്ളിൽ പ്രവേശിച്ചാൽ ഉപകരണങ്ങൾ പിടിച്ചെടുക്കാനോ നടപടിയെടുക്കാനോ പാടില്ല എന്ന വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിെൻറ സെക്ഷൻ 50 സി പ്രകാരം നിയമമാണ് വക്കീൽ കോടതിയിൽ വാദിച്ചത്. തുടർന്ന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.