Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴു​ ദിവസം മുമ്പ്​...

ഏഴു​ ദിവസം മുമ്പ്​ നോട്ടീസ്​ നൽകാതെ ഹർത്താലും പണിമുടക്കും പാടില്ല -ഹൈകോടതി

text_fields
bookmark_border
ഏഴു​ ദിവസം മുമ്പ്​ നോട്ടീസ്​ നൽകാതെ ഹർത്താലും പണിമുടക്കും പാടില്ല  -ഹൈകോടതി
cancel

കൊച്ചി: ഏഴു ദിവസം മുമ്പ്​ നോട്ടീസ്​ നൽകാതെ ഹർത്താലും പൊതുപണിമുടക്കും പാടില്ലെന്ന്​ ഹൈകോടതി. ഹർത്താൽ നടത ്തുന്നവരുടെ പ്രതിഷേധിക്കാനുള്ള അവകാ​ശത്തേക്കാൾ വലുതാണ്​ ജീവിക്കാനും ഉപജീവനത്തിന്​ തൊഴിലെടുക്കാനുമുള്ള പ ൊതുജനങ്ങളുടെ മൗലികാവകാശമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ഋഷികേശ്​ റോയ്​, ജസ്​റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നി വരടങ്ങിയ ബെഞ്ച്​ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ജന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള സമരവും ഹർത്താലുകളും നിര ോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവർ നൽകിയ ഹരജിയ ിലാണ്​ നടപടി.

രാഷ്​ട്രീയ കക്ഷികൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന ഹർത്താൽ പൊതുജീവിതത്തെയും തൊഴിലും വ്യാപ ാരവും ചെയ്​തു​ ജീവിക്കാനുള്ള പൗര​​​െൻറ അവകാശത്തെയും തകർക്കുന്നതായി ഹരജിയിൽ പറഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്​ടിക്കുന്നതിനാൽ ഹർത്താൽ ദിനത്തിൽ ജനങ്ങൾ ഭയപ്പാടോടെ വീട്ടിനുള്ളിൽ തന്നെ കഴിയേണ്ട അവസ്​ഥയാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

കടകൾ നിർബന്ധപൂർവം അടപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. പ്രളയം കേരളത്തി​​​െൻറ സാമ്പത്തികാവസ്​ഥയെ ഏറെ തകർത്തു. നിരന്തര ഹർത്താലുകളും പണിമുടക്കുകളും നില കൂടുതൽ വഷളാക്കുകയാണ്​. ഇനിയും വലിയ സാമ്പത്തിക നഷ്​ടം സംസ്​ഥാനത്തിന്​ താങ്ങാനാവില്ല. കേരളത്തിലെ ഹർത്താൽ അതിക്രമങ്ങൾ സംബന്ധിച്ച്​ വിദേശ സഞ്ചാരികൾക്ക്​ അവരവരുടെ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയെന്ന വാർത്ത അവഗണിക്കാവുന്നതല്ല. ടൂറിസം ഉൾപ്പെടെ കേരളത്തി​​​െൻറ സാമ്പത്തിക മേഖലയെ ബാധിക്കുന്ന ഹർത്താലുകളും സമരങ്ങളും ഇനി അംഗീകരിക്കാനാവില്ല.

പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തി​​​െൻറ പേരിൽ പൊതുജനത്തി​​​െൻറയും അസംഘടിത വിഭാഗക്കാരുടെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടരുത്. ഹർത്താലിനോട് അനുഭാവം കാട്ടാത്തവരുടെ സുരക്ഷയ്ക്ക് ജില്ല ഭരണകൂടങ്ങൾ മുൻകൈയെടുക്കണം. തൊഴിലെടുക്കാനും ജീവിക്കാനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കണം. ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകാത്ത ഹർത്താലും പണിമുടക്കും നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ്. ഇത്രയും സമയം ലഭിച്ചാൽ പൗരൻമാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ സർക്കാറിനും ജില്ല ഭരണകൂടത്തിനും സാധിക്കുമെന്ന്​ കോടതി പറഞ്ഞു. കേസ്​ മൂന്നാഴ്​ചക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി.

ഹർത്താൽ മറവിൽ ആൾക്കൂട്ട ആക്രമണം: നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ഹരജി
കൊച്ചി: ശബരിമല സ്​ത്രീപ്രവേശന വിഷയത്തിൽ ചില സംഘടനകൾ നടത്തിയ ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട്​ നേതാക്ക​െളയും അക്രമികളെയും അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. ഹർത്താലി​​​െൻറ പേരിൽ ആൾക്കൂട്ട ആക്രമണത്തിന്​ ഇരയായവർക്ക്​ നഷ്​ടപരിഹാരം നിർണയിക്കാനും വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കാൻ ഉത്തരവിടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച്​ തൃശൂർ സ്വദേശി ടി. എൻ. മുകുന്ദനാണ്​ കോടതിയെ സമീപിച്ചിരിക്കുന്നത്​.

ഹർത്താൽ ആഹ്വാനം ചെയ്​ത സംഘടനകളുടെ സംസ്​ഥാന, ജില്ല നേതാക്കളെയും അക്രമകാരികളെന്ന്​ സംശയിക്കുന്നവരെയും അറസ്​റ്റ്​ ചെയ്യാൻ നിർദേശിക്കുക, ഇവരിൽനിന്ന്​ മതിയായ നഷ്​ടപരിഹാരം ഇൗടാക്കുക, ആൾക്കൂട്ട ആക്രമണത്തിന്​ ഇരയാകുന്നവർക്ക്​ നഷ്​ടപരിഹാരം നൽകാനുള്ള പദ്ധതിക്ക്​ സുപ്രീം കോടതി ഉത്തരവ്​ പ്രകാരം രൂപം നൽകുക, ആൾക്കൂട്ട ആക്രമണം തടയാൻ പരിശീലനം ലഭിച്ച ദ്രുതകർമസേനയെ നിയമിക്കാൻ ഉത്തരവിടുക തുടങ്ങിയവയാണ്​ മറ്റ്​ ആവശ്യങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newshartalmalayalam news
News Summary - Highcourt on Hartal-Kerala News
Next Story