ഹരജി പിൻവലിക്കാൻ അപേക്ഷ; തോമസ് ചാണ്ടിക്ക് 25000 രൂപ പിഴ
text_fieldsകൊച്ചി: വിജിലൻസ് കേസിനെതിരായ ഹരജി പിൻവലിക്കാൻ അപേക്ഷ നൽകിയ മുൻമന്ത്രി തോമസ് ചാണ്ടിക്കും മറ്റ് ആറുപേർക്കും 25,000 രൂപ വീതം പിഴ. തോമസ് ചാണ്ടിയും മറ്റും ഡയറക്ടർമാര ായ ലേക് പാലസ് റിസോർട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചെന്ന പരാതിയിലെടുത ്ത വിജിലൻസ് കേസിനെതിരായ ഹരജികളിലാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ പിഴ വിധിച്ച ത്. വാദം പൂർത്തിയാക്കി തിങ്കളാഴ്ച വിധി പറയാനിരിക്കെ ഹരജികൾ പിൻവലിക്കാൻ അപേക്ഷ നൽകിയത് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാൻ ഇടയാക്കിയെന്ന് നിരീക്ഷിച്ചാണ് ഉത്തരവ്.
അതേസമയം, ഹരജികൾ പിൻവലിക്കാൻ കോടതി അനുമതി നൽകി. തോമസ് ചാണ്ടിക്കുപുറമെ മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, മാതാവ് മേരി ചാണ്ടി, തോമസ് മാത്യു, ആലപ്പുഴ ഹാർബർ എൻജിനീയറിങ് ഡിവിഷൻ എക്സി. എൻജിനീയർ േജാസ് മാത്യു, വാട്ടർ വേൾഡ് ടൂറിസം കമ്പനി ഡയറക്ടർ ബിജി കെ. ജോൺ എന്നിവർക്കാണ് കോടതി പിഴ വിധിച്ചത്. ലേക് പാലസ് റിസോർട്ട് സൂപ്പർവൈസർ ജിജിമോെൻറ ഹരജിയും ഇതോടൊപ്പം പിൻവലിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വൈകി ഹരജി സമർപ്പിച്ചതിനാലാണ് പിഴ ഒഴിവാക്കിയത്.
പിൻവലിക്കൽ അപേക്ഷ പരിഗണിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിധി പറയുന്നതിലെ പ്രസക്തി നഷ്ടപ്പെെട്ടന്ന് കോടതി വിലയിരുത്തി. എന്നാൽ, ഹരജികളിൽ വാദം കേൾക്കാൻ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയിരുന്നു.
ഇൗ സാഹചര്യത്തിൽ മതിയായ പിഴ ഒടുക്കാൻ ഹരജിക്കാർ ബാധ്യസ്ഥരാണെന്ന് കോടതി വിലയിരുത്തി. 10 ദിവസത്തിനകം തുക ഹരജിക്കാർ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് നൽകണമെന്നും അല്ലാത്തപക്ഷം ജപ്തിനടപടികളിലൂടെ തുക പിടിച്ചെടുക്കാൻ നടപടിയെടുക്കണമെന്നുമാണ് നിർദേശം. അതേസമയം, അന്തിമ ഉത്തരവ് വന്നശേഷം അതിെനതിരെ കോടതിയെ സമീപിക്കാൻ ഇൗ ഹരജിയിലെ ഉത്തരവ് തടസ്സമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹരജിക്കാരുെട ആവശ്യം സിംഗിൾ ബെഞ്ച് അനുവദിച്ചു.
നെല്‍പ്പാടം നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കലക്ടറും ഉള്‍പ്പെടെ 22 പേരാണ് പ്രതികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.