ജസ്നയുടെ തിരോധാനം: കാട്ടിൽ അന്വേഷിച്ച് നടന്നത് കൊണ്ട് കാര്യമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ജസ്നയുടെ തിരോധാനത്തിൽ പൊലീസിനെ വിമർശിച്ച് ഹൈകോടതി. കാട്ടിലും മറ്റും അന്വേഷിച്ചു നടന്നതു കൊണ്ടായില്ലെന്നും അന്വേഷണം കൃത്യമായ സൂചനകളിലേക്ക് നീങ്ങണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചു. അവിടെയും ഇവിടെയും വെറുതെ അന്വേഷിച്ചിട്ടു കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്നയുടെ കേസ് സി.ബി.ഐക്ക് വിടണമെന്ന സഹോദരൻ ജെയ്സിന്‍റെ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം.
ജസ്നയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതല്ലെന്ന് സർക്കാറും കോടതിയെ അറിയിച്ചു. കേസിൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ആദ്യം കുറച്ചു മന്ദഗതിയിൽ ആയിരുന്ന അന്വേഷണം പിന്നീട് ശക്തമായി പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടൊപ്പം അന്വേഷണ റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കേസ് ജൂലൈ നാലിന് വീണ്ടും പരിഗണിക്കും.
സഹോദരന്‍റെ ഹരജിയിൽ സി.ബി.ഐക്ക് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.
ജസ്നയുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് വീണ്ടെടുത്തു
ജസ്നയുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് വീണ്ടെടുത്തു. ഫോണിലെ സന്ദേശങ്ങളും കോള്‍ വിവരങ്ങളുമാണ് വീണ്ടെടുത്തത്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.
ഒരു സുഹൃത്തുമായി ആയിരത്തിലധികം തവണ ജസ്ന ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പന്ത്രണ്ടോളം സ്ഥലങ്ങളില്‍ പൊലീസ് വിവര ശേഖര പെട്ടി സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളും പരിശോധിക്കുകയാണ്.
അതിനിടെ ജസ്നയുടെ പിതാവിന്‍റെ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.