മാധ്യമങ്ങളുമായി പ്രശ്നമില്ലെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ്
text_fieldsകോഴിക്കോട്: മാധ്യമങ്ങളുമായി പ്രശ്നമൊന്നുമില്ലെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് നേരത്തേ പ്രശ്നമുണ്ടായത്. ഇപ്പോൾ അത്തരം പ്രശ്നങ്ങളില്ല. അടുത്തിരുന്ന് കാര്യങ്ങൾ സംസാരിക്കുന്നത് പ്രശ്നങ്ങളില്ലെന്നതിന് തെളിവാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. കാലിക്കറ്റ് ബാർ അസോസിയേഷൻ ഹാളിൽ അഡ്വ. എം. രത്നസിങ്ങിെൻറ ഛായാചിത്രം അനാച്ഛാദനത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനസംഖ്യാനുപാതികമായി കോടതികളില്ലാത്തത് കേസുകൾ കെട്ടിക്കിടക്കാൻ കാരണമാണ്. സർക്കാറാണ് കോടതികൾ അനുവദിക്കേണ്ടതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതും. ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നില്ലെന്ന പരാതി പരിഹരിച്ചുവരുകയാണ്. പുതിയ നിയമനങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.