വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ ഉദ്ദേശ്യമുണ്ടോ? സർക്കാറിനോട് ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്ത് വിജിലൻസ് ഡയറക്ടറെ നിയമിക്കാൻ സർക്കാർ ഉേദ്ദശിക്കുന്നുണ്ടോയെന്ന് സർക്കാറിനോട് ഹൈകോടതി. ഇക്കാര്യത്തിൽ ജനുവരി 25നുമുമ്പ് നിലപാട് അറിയിക്കണമെന്ന് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അക്കാര്യവും അറിയിക്കണം. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഹരജിയിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റി.
ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലക്കെതിരെ പായിച്ചിറ നവാസ് വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. റെഡ്ഡിക്ക് പ്രമോഷൻ നൽകിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർക്കെതിരെയാണ് ഇയാൾ പരാതി നൽകിയത്. തിങ്കളാഴ്ച കേസ് പരിഗണിക്കുേമ്പാൾ വിജിലൻസ് ഡയറക്ടെറ നിയമിക്കാത്തതെന്തെന്ന് കോടതി ആരാഞ്ഞു. നാളുകളായി നാഥനില്ലാക്കളരിയായി വിജിലൻസ് മാറിയിരിക്കുകയാണ്.
ചെന്നിത്തലയുടെ ഹരജിയിലെ വാദത്തിനിടെ അനാവശ്യ പരാതിയാണിതെന്ന് വിലയിരുത്തിയ ഹൈകോടതി പായിച്ചിറ നവാസിെൻറ പരാതികളുടെ സാഹചര്യവും പശ്ചാത്തലവും അറിയിക്കാൻ നേരത്തേ നിർദേശിച്ചിരുന്നു. വിവിധ വിജിലൻസ് കോടതികളിലായി മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇയാൾ നൂറിലേറെ പരാതി നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. അനാവശ്യ പരാതികളുടെ പേരിൽ കോടതിയുടെ സമയവും സർക്കാറിെൻറ ധനവും നഷ്ടമാവുകയാണെന്നും ഇത്തരം ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കാൻ നടപടിയെടുക്കാത്തെതന്തെന്നും കോടതി ആരാഞ്ഞു. 1994ൽ ഇതുസംബന്ധിച്ച് കൊണ്ടുവന്ന ഒാർഡിനൻസ് ഇല്ലാതായത് സർക്കാർ അറിഞ്ഞില്ലേയെന്നും കോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.