Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്‍സൂണിനെ...

മണ്‍സൂണിനെ അതിജീവിക്കുന്ന റോഡുകളാണ്​ വേണ്ടതെന്ന്​​ ഹൈകോടതി

text_fields
bookmark_border
മണ്‍സൂണിനെ അതിജീവിക്കുന്ന റോഡുകളാണ്​ വേണ്ടതെന്ന്​​ ഹൈകോടതി
cancel

കൊച്ചി: മണ്‍സൂണ്‍കാലത്തെ അതിജീവിക്കുന്ന തരത്തിലുള്ള റോഡുകളാവണം സംസ്ഥാനത്ത് നിർമിക്കേണ്ടതെന്ന്​ ഹൈകോടതി. ദീര്‍ഘകാലാടിസ്​ഥാനത്തിലുള്ള കാഴ്ചപ്പാടില്ലാത്തതാണ്​​ റോഡുകളു​ടെ ശോച്യാവസ്​ഥയിലടക്കം കാണുന്നത്​. അടിസ്ഥാന സൗകര്യങ്ങള്‍ ​ഹ്രസ്വകാലത്തേക്കുള്ളതാവരുത്​. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളുണ്ടാവണം. റോഡ് നിര്‍മിച്ചാല്‍ മാത്രം പോരാ. അത് നിലനിര്‍ത്താന്‍ വേണ്ട പ്രായോഗിക നടപടികളുമുണ്ടാവണം. സംസ്​ഥാനത്തെ മിക്കവാറും റോഡുകൾ മോശം അവസ്ഥയിലാണുള്ളത്​.

മുന്‍കാലങ്ങളിലെ അനുഭവങ്ങളിൽനിന്ന്​ സര്‍ക്കാര്‍ പഠിക്കണം. ബി.ഒ.ടി, മെയിൻറനന്‍സ് കരാര്‍ തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തിൽ പരിഗണിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എറണാകുളത്തെ പാലാരിവട്ടം-കാക്കനാട്​ സിവിൽ ലൈൻ റോഡി​​​െൻറ ശോച്യാവസ്​ഥ ചൂണ്ടിക്കാട്ടി ഒരു ഹൈകോടതി ജഡ്​ജി നൽകിയ കത്ത്​ സ്വമേധയാ ഹരജിയായി പരിഗണിച്ചാണ്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ചി​​​െൻറ നിരീക്ഷണം.

കഴിഞ്ഞദിവസം ഇൗ റോഡിൽക്കൂടി സഞ്ചരിക്കാനിടയായ​ ജഡ്​ജി​ റോഡി​​​െൻറ ശോച്യാവസ്​ഥ ചീഫ്​ ജസ്​റ്റിസി​​​െൻറ ശ്രദ്ധയിൽപെടുത്തുകയായിരുന്നു​. മുച്ചക്ര വാഹനങ്ങൾ വരെ മുഴുവനായി വീഴാവുന്നത്ര വലുപ്പമുള്ള കുഴികൾ ഉള്ള റോഡിലൂടെ ഗതാഗതം അസാധ്യമാണെന്ന്​ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞദിവസം മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ റോഡിലെ കുഴിയിൽ വീണ്​ മരിച്ച സംഭവവും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് സ്വമേധയാ പൊതുതാല്‍പര്യ ഹരജിയായി ഇത്​ പരിഗണിച്ചത്. കനത്ത മഴയെത്തുടര്‍ന്നാണ് റോഡ് മോശമായതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിലൂടെ മെട്രോയുടെ അടുത്ത ഘട്ടം വരാനിരിക്കുന്നതിനാലാണ്​ വലിയ പണി​കളൊന്നും ചെയ്യാതിരുന്നത്​. മെറ്റൽ ഉൾപ്പെടെ നിർമാണസാമ​ഗ്രികളുടെ ക്ഷാമവും കാരണമായി.

റോഡി​​​െൻറ അറ്റകുറ്റപ്പണി ഒക്​ടോബർ 24ന്​ ആരംഭിച്ചിട്ടുണ്ട്​. ഇപ്പോള്‍ 70 ശതമാനം പൂര്‍ത്തിയായി. ആറു ദിവസത്തിനകം ബാക്കി പണികൂടി പൂര്‍ത്തിയാവുമെന്നും സർക്കാർ വ്യക്​തമാക്കി. മെട്രോ നിർമാണം തുടങ്ങും വരെ റോഡ്​ ഇൗ രീതിയിൽ തുടര​െട്ടയെന്നാണോ സർക്കാർ പറയുന്നതെന്നും ആളുകൾ കുഴിയിൽ വീഴു​േമ്പാഴാണോ നന്നാക്കാൻ തുടങ്ങുന്നതെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് റിപ്പോർട്ട്​ നൽകാൻ നിർദേശിച്ച കോടതി ഹരജി അടുത്തയാഴ്​ച വീണ്ടും പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam newsmalayalam news onlinekerala online newsRoad issue
News Summary - Highcourt on kerala road issue-Kerala news
Next Story