നെടുങ്കണ്ടം കസ്റ്റഡി മരണം:സി.ബി.െഎ അന്വേഷണം ഉടൻ വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് മർദനമേറ്റ് രാജ്കുമാര് മരിച്ച സംഭവത്തിൽ സി .ബി.ഐ ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് ഹൈകോടതി. കേസ് സി.ബി. ഐക്ക് വിട്ട് സർക്കാർ ഉത്തരവിട്ട പശ്ചാത്തലത്തിൽ കേസ് രേഖകൾ സി.ബി.ഐക്ക് കൈമാറണമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതുവരെ കേസ് സി.ബി.ഐ ഏറ്റെടുത്തില്ല. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടില്ലെന്നായിരുന്നു ന്യായം. ഇതിനെതിരെ, നേരേത്ത ഹരജി നൽകിയ കൊല്ലപ്പെട്ട രാജ്കുമാറിെൻറ ഭാര്യയും മക്കളും മാതാവും കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് പുതിയ കോടതി ഉത്തരവ്.
സി.ബി.ഐ നിലപാടിനെത്തുടർന്ന് കേസന്വേഷണം മരവിച്ച അവസ്ഥയിലാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, അന്വേഷണം സി.ബി.ഐക്ക് വിട്ട് 2019 ആഗസ്റ്റ് 16ന് സർക്കാർ ഉത്തരവിറക്കിയതായി ഗവ. പ്ലീഡർ കോടതിയെ അറിയിച്ചു. രേഖകൾ കൈമാറുകയും ചെയ്തു. കേസിലെ പ്രധാന പ്രതിക്ക് ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ പ്രതി ഇപ്പോൾ ഏത് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെയാണ് കീഴടങ്ങേണ്ടതെന്ന് വ്യക്തതയില്ല. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് എത്രയും വേഗം അന്വേഷണം ആരംഭിക്കാൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്ന ആവശ്യം സർക്കാറും ഉന്നയിച്ചു.
ഉത്തരവിലെ അവ്യക്തത സി.ബി.ഐയും രേഖാമൂലം കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതിയുടെ ഉത്തരവുണ്ടായത്. അതേസമയം, നഷ്ടപരിഹാരം ഉൾപ്പെടെ ഹരജിയിലെ മറ്റ് ആവശ്യങ്ങൾ ഒരുമാസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി. സാമ്പത്തിക തട്ടിപ്പുകേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ ക്രൂര പൊലീസ് മർദനത്തെത്തുടർന്ന് 2019 ജൂൺ 21ന് മരിെച്ചന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.