ഐ.എൻ.എൽ സംസ്ഥാന ഓഫിസിൽ വഹാബ് വിഭാഗം കയറുന്നത് കോടതി തടഞ്ഞു
text_fieldsകോഴിക്കോട്: പാളയത്തെ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിൽ എ.പി.അബ്ദുൽ വഹാബ് വിഭാഗം കയറുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ്. ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 10 വരെ ഓഫിസിൽ കയറുകയോ അകത്ത് യോഗം ചേരുകയോ ചെയ്യരുതെന്നാണ് രണ്ടാം പ്രിൻസിപ്പൽ മുൻസിഫ് ഉബൈദുല്ലയുടെ ഇടക്കാല വിധി.
ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റിയെ ഒന്നാം കക്ഷിയും പ്രസിഡൻറ് ബി.ഹംസഹാജി, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരെ മറ്റു രണ്ട് പരാതിക്കാരുമായി നൽകിയ ഹരജിയിലാണ് നടപടി. മുൻ പ്രസിഡൻറ് എ.പി.അബ്ദുൽ വഹാബ്, നാസർകോയ തങ്ങൾ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് അഡ്വ. മുദസർ അഹമ്മദ്, അഡ്വ. കെ.എം.മുഹമ്മദ് ഇഖ്ബാൽ, അഡ്വ. മുനീർ അഹമ്മദ് എന്നിവർ മുഖേന ഹരജി നൽകിയത്.
ആഗസ്റ്റ് മൂന്നിന് വഹാബ് വിഭാഗം യോഗം ചേരുമെന്ന പത്രവാർത്തകൾ ഹരജിക്കാർ കോടതിയിൽ ഹാജരാക്കി. എതിർകക്ഷികളായ രണ്ട് പേരോ അനുയായികളോ ഓഫിസിൽ കയറരുതെന്നാണ് നിർദേശം. ഇവർക്ക് കോടതിയിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസയക്കാനും ഉത്തരവായി. പരാതിയിൽ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും നോട്ടീസ് നൽകി എതിർകക്ഷികൾ ഹാജരാവുന്നത് കാത്തിരുന്നാൽ ഹരജിയുടെ ഉദ്ദേശ്യം നടക്കാതെ പോകുമെന്നും കണ്ടെത്തിയാണ് മറുപക്ഷത്തിെൻറ അഭാവത്തിലുള്ള വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.