പി.പി.ഇ കിറ്റ് അഴിമതി: ഹരജിയിൽ ഇടപെടാതെ ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലോകായുക്ത നോട്ടീസ് അയച്ചതിനെതിരായ ഹരജിയിൽ ഇടപെടാതെ ഹൈകോടതി. ഇതിൽ ഇടപെടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും വ്യക്തമാക്കുകയായിരുന്നു.
അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്നും അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച്, ഹരജികൾ ഉത്തരവിനായി മാറ്റി. ലോകായുക്ത നോട്ടീസിനെതിരെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ അടക്കമുള്ളവരാണ് ഹൈകോടതിയെ സമീപിച്ചത്. പി.പി.ഇ കിറ്റുകൾ വാങ്ങിയത് ഉയർന്ന നിരക്കിലാണെന്ന് ആരോപിച്ചാണ് ലോകായുക്തക്ക് പരാതി ലഭിച്ചത്.
ഇതിലാണ് ഹരജിക്കാർക്കും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്കും എതിരെ ലോകായുക്ത നോട്ടീസ് അയച്ചത്. കെ.കെ. ശൈലജ, രാജൻ ഖൊബ്രഗഡെ എന്നിവരടക്കം 11 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വീണ എസ്. നായരാണ് ലോകായുക്തയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.