സംവരണപ്പട്ടിക പുതുക്കൽ: സർവേ ഉടൻ പൂർത്തിയാക്കണം –ഹൈകോടതി
text_fieldsകൊച്ചി: സംവരണ ആനുകൂല്യം പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കുംവിധം പിന്നാക്കപ്പട്ടിക കാലോചിതമായി പുതുക്കുന്നതിെൻറ ഭാഗമായി സാമൂഹിക, സാമ്പത്തിക സർവേ നടപടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഹൈകോടതി. എത്രയും വേഗം സർവേ നടത്തി റിപ്പോർട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന് കൈമാറണം. റിപ്പോർട്ട് ലഭിച്ചാൽ ആറുമാസത്തിനകം ചട്ടത്തിലെ 11ാം വകുപ്പടക്കം പരിഗണിച്ച് സംവരണപ്പട്ടിക പുതുക്കൽ നടപടി പൂർത്തിയാക്കി പിന്നാക്ക വിഭാഗ കമീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണം.
തുടർന്ന് തുല്യാവകാശമടക്കം ഉറപ്പുനൽകുന്ന ഭരണഘടന അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയെടുക്കാൻ ബാധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഒാർമിപ്പിച്ചു. സംവരണപ്പട്ടിക കാലോചിതമായി പുതുക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആൻഡ് വിജിലന്‍സ് കമീഷന് ട്രസ്റ്റ് അടക്കം നല്കിയ ഹരജികൾ കോടതി തീർപ്പാക്കി.മുസ്ലിംകള്ക്കും ആദിവാസി-ദലിത് അടക്കമുള്ള മറ്റ് എഴുപതിലധികം പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സർവിസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് കാണിച്ചായിരുന്നു ഹരജി.
മണ്ഡല് കമീഷന് റിപ്പോര്‍ട്ട് സംബന്ധിച്ച ഇന്ദ്ര സാഹ്നി കേസിലെ സുപ്രീംകോടതി വിധിപ്രകാരം 10 വര്‍ഷത്തില്‍ സംവരണപ്പട്ടിക പുതുക്കണം. സംസ്ഥാന പിന്നാക്ക വിഭാഗ ചട്ടത്തിലെ 11ാം വകുപ്പ് പ്രകാരവും 10 വര്‍ഷത്തില്‍ പട്ടിക പുതുക്കണം.
പേക്ഷ ഇതുവരെ ഇക്കാര്യത്തിൽ നടപടിയുണ്ടാകാത്തത്, പിന്നാക്കക്കാരിലെ മുന്നാക്കക്കാര്ക്കുമാത്രം ആനുകൂല്യം ലഭിക്കാന്‍ കാരണമാകുെന്നന്നായിരുന്നു ഹരജിയിലെ ആരോപണം.
പട്ടിക പുതുക്കലിന് മുന്നോടിയായുള്ള സാമൂഹിക, സാമ്പത്തിക, ജാതി സർവേ റിപ്പോർട്ട് ഇതുവരെ തയാറാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.