Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചീങ്കണ്ണിപ്പാലയിലെ...

ചീങ്കണ്ണിപ്പാലയിലെ തടയണയിൽനിന്ന്​ വെള്ളം ഒഴുക്കിക്കളയണമെന്ന്​ ഹൈകോടതി

text_fields
bookmark_border
ചീങ്കണ്ണിപ്പാലയിലെ തടയണയിൽനിന്ന്​ വെള്ളം ഒഴുക്കിക്കളയണമെന്ന്​ ഹൈകോടതി
cancel

​െകാച്ചി: പി.വി. അൻവർ എം.എൽ.എയു​ടെ ഭാര്യാപിതാവി​​​​െൻറ ഉടമസ്​ഥതയിലുള്ള സ്​ഥലത്ത്​ നിർമിച്ച തടയണയിൽനിന്ന്​ വെള്ളം ഒഴുക്കിക്കളയണമെന്ന്​ ഹൈകോടതി. തടയണയിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നതായി സർക്കാർ അറിയിച്ചതിനെ തുടർന്നാണ്​ നിർദേശം. വെള്ളം നീക്കാൻ തയാറാണെന്ന്​ ഉടമയും​ അറിയിച്ചു.

വെള്ളം ഒഴിവാക്കുന്നുണ്ടെന്ന്​ മലപ്പുറം കലക്​ടർ ഉറപ്പുവരുത്തണമെന്നും മേൽനോട്ടത്തിന്​ സാ​േങ്കതിക വിദഗ്​ധരടക്കം ഉദ്യോഗസ്​ഥരെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. ഇത്​ സംബന്ധിച്ച റിപ്പോർട്ട്​ രണ്ടാഴ്​ചക്കകം സമർപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട കോടതി കേസ്​ ഇതിനുശേഷം പരിഗണിക്കാൻ മാറ്റി. കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണയും വാട്ടർ തീം പാർക്കും അനധികൃതമാണെന്നും  പൊളിക്കണമെന്നും ആവശ്യപ്പെട്ട് ഒാൾ കേരള റിവർ പ്രൊട്ടക്‌ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയിലാണ് ഇടക്കാല നിർദേശം.

വിവാദ തടയണ പൊളിക്കാൻ മലപ്പുറം ജില്ല കലക്ടർ 2017 ഡിസംബർ 12ന് പുറപ്പെടുവിച്ച ഉത്തരവ്​ അബ്​ദുല്ലത്തീഫ് നൽകിയ ഹരജിയിൽ സ്​റ്റേ ചെയ്തിരുന്നു. ഇതിനിടെയാണ് വാട്ടർ തീം പാർക്കും തടയണയും പൊളിക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി നൽകിയത്.

ഒട്ടേറെപ്പേരുടെ കുടിവെള്ള സ്രോതസ്സായ അരുവി തടഞ്ഞാണ് തടയണ നിർമിച്ചതെന്നും ഇതിനുതാഴെ വാട്ടർ തീം പാർക്ക് നിർമിച്ചത് പരിസ്ഥിതി നാശത്തിനിടയാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തടയണക്കും വാട്ടർ തീം പാർക്കിനുമെതിരെ അൻവറി​​​​െൻറ രാഷ്​ട്രീയ എതിരാളികളാണ് അപവാദപ്രചാരണം നടത്തുന്നതെന്നാണ്​ അബ്​ദുല്ലത്തീഫി​​​​െൻറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsparkmalayalam news
News Summary - Highcourt order against PV Anvar's park
Next Story