മഴയിൽ സിമൻറ് പാക്കറ്റുകൾ നശിച്ചു: നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsമൂവാറ്റുപുഴ: കാലവർഷ കെടുതിയിൽ നശിച്ച ഗോഡൗണിൽ സൂക്ഷിച്ച സിമൻറ് പാക്കറ്റുകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് കൺസ്യൂമർ കോടതി ഉത്തരവായി.
മണ്ണൂർ കവലയിൽ പ്രവർത്തിക്കുന്ന ആരാധന സിമൻറ്സ് സ്ഥാപനത്തിെൻറ ഉടമ മത്തായിയുടെ ഉടമസ്ഥതയിെല ഗോഡൗണാണ് കാലവർഷ കെടുതിയിൽ പൂർണമായും തകർന്നത്. ഇതിൽ സൂക്ഷിച്ച 170 ചാക്ക് സിമൻറ് ഉപയോഗ ശൂന്യമായി പോവുകയും ചെയ്തിരുന്നു. ബാങ്ക് ഓവർഡ്രാഫ്റ്റ് സംവിധാനം ഉപയോഗിച്ച് സ്ഥാപനം പ്രവർത്തിച്ചുവന്ന മത്തായി വ്യാപാരശാലയും ഗോഡൗണും, സ്റ്റോക്കും ബാങ്ക് ഇൻഷുർചെയ്തിട്ടുണ്ട് എന്ന വിശ്വാസത്തിലായിരുന്നു.
എന്നാൽ, ബാങ്ക് ഉദ്യോഗസ്ഥർ കട ഇൻഷുർ ചെയ്തിരുന്നെങ്കിലും ഗോഡൗണിന് പരിരക്ഷ നൽകിയില്ല. ഇത് അറിയാതെ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ ഗോഡൗൺ ഇൻഷുർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരന് 80,000 രൂപ അനുവദിച്ച കോടതി, കോടതി ചെലവായി 5000 രൂപ പിഴയായ് നൽകുന്നതിനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.