രാഷ്ട്രീയ െകാലപാതകങ്ങൾ ഗൗരവമേറിയതെന്ന് കോടതി
text_fieldsകൊച്ചി: കലാലയങ്ങളിലെ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഉൗതിപ്പെരുപ്പിച്ച് കാമ്പസിലെ രാഷ്ട്രീയപ്രവർത്തനം തടയാനാവില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. കാമ്പസിനകത്തായാലും പുറത്തായാലും രാഷ്ട്രീയെകാലപാതകങ്ങൾ ഗൗരവമേറിയതാണെന്ന് കോടതിയും ചൂണ്ടിക്കാട്ടി. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂർ സ്വദേശി എൽ.എസ്. അജോയ് നൽകിയ ഹരജിയിലാണ് സർക്കാറും കോടതിയും നിലപാട് വ്യക്തമാക്കിയത്.കാമ്പസ് രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
ഉത്തരവ് നടപ്പാക്കാൻ ൈവകുന്നതുമൂലമാണ് സംഘർഷം വർധിക്കുന്നതും അഭിമന്യൂവിെൻറ െകാലപാതകം പോലുള്ള സംഭവങ്ങളുണ്ടാകുന്നതുമെന്നാണ് ഹരജിക്കാരെൻറ വാദം.
കാമ്പസിനുള്ളിലെ രാഷ്ട്രീയകൊലപാതകം ഗൗരവമുള്ളതാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് അകത്താണോ പുറത്താണോ എന്നുനോക്കി രാഷ്ട്രീയകൊലപാതകങ്ങളുടെ ഗൗരവം വിലയിരുത്താനാവില്ലെന്നാണ് കോടതി വാക്കാൽ അഭിപ്രായപ്പെട്ടത്.
അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശം വിദ്യാർഥികൾക്കും ഉണ്ട്. ഇത് നിഷേധിക്കാനോ വിദ്യാർഥികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തടയാനോ കഴിയില്ല. ക്രിമിനലുകളായ കൊലപാതകികളെ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.കാമ്പസുകളിൽ എന്നും കൊലപാതകം നടക്കുന്നില്ലെന്നും വല്ലപ്പോഴും നടക്കുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് സ്വീകരിക്കാനാവില്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ വിദ്യാർഥികൾ പ്രാവീണ്യം നേടേണ്ടതുണ്ട്.
ഇൗ വിഷയത്തിൽ വിശദീകരണം രേഖാമൂലം ഹാജരാക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിെൻറ വിശദാംശങ്ങൾ ഹാജരാക്കാൻ ഡിവിഷൻ ബെഞ്ച് ഹരജിക്കാരനോട് നിർദേശിച്ചു. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.