ഡാം തുറന്നതിൽ വീഴ്ചയെന്ന് ജഡ്ജിക്ക് കത്ത്; സ്വമേധയാ കേസെടുത്ത് ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ കേസെടുത്തു. പ്രളയക്കെടുതിക്കിടയാക്കുന്ന വിധം നിരുത്തരവാദപരമായ രീതിയിൽ ഡാം തുറന്നുവിട്ടുവെന്നും ദുരന്തം ഒഴിവാക്കാവുന്ന വിധം ഡാമുകൾ കൈകാര്യം ചെയ്യുന്നതിൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി എന്‍.ആര്. ജോസഫ് ഒരു ജഡ്ജിക്കയച്ച കത്തിെൻറ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് േകസെടുത്തത്. ഹരജി വെള്ളിയാഴ്ച പരിഗണിക്കും. സംഭരണശേഷിയും ഒന്നിച്ച് വെള്ളം തുറന്നു വിട്ടാലുണ്ടാകുന്ന ദുരന്തവും പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്.
കൃത്യ സമയത്ത് ഡാമുകൾ തുറന്നുവിടാതിരുന്നത് 400 പേരുടെ മരണത്തിനും 20,000 കോടിയുടെ നാശനഷ്ടത്തിനും ഇടയാക്കിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മനുഷ്യ നിർമിതമായ ദുരന്തമാണ് കഴിഞ്ഞുപോയത്. കൃത്യസമയത്ത് ഇടപെടലുണ്ടായിരുന്നെങ്കിൽ ദുരന്തം സംഭവിക്കില്ലായിരുന്നു. വീഴ്ച വരുത്തിയ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിയമ നടപടികളുണ്ടാവണം. നടപടി ഉണ്ടായാലേ ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തൂ. നിയമനടപടികളോടുള്ള ഭയം ഇത്തരം ദുരന്തങ്ങള്‍ ഇല്ലാതാക്കും. ദുരന്തത്തിന് കാരണക്കാരായ സർക്കാറിനെ നഷ്ടപരിഹാരം തീരുമാനിക്കാൻ ചുമതലയേൽപിക്കുന്നത് ഫലപ്രദമാകില്ല. കോടതി നിരീക്ഷണത്തിലുള്ള സംവിധാനമാണ് ഇതിനു വേണ്ടത്.
ജൂണിലും ജൂലൈയിലും ആഗസ്റ്റ് ആദ്യ വാരവും പെയ്ത മഴവെള്ളം ഒഴിവാക്കാതെ ഡാമുകളില്‍ സൂക്ഷിച്ചതാണ് പ്രളയത്തിന് കാരണമായതെന്ന് കത്തിൽ പറയുന്നു. 42 ഡാമുകളിലെ വെള്ളമാണ് അനിയന്ത്രിതമായി ഒഴുക്കിവിട്ടത്. വീടുകളില്‍നിന്ന് മാറാന്‍ പോലും സമയം ലഭിച്ചില്ല. നാവിക സേനയുടെ ബോട്ടുകള്‍ക്കു പോലും കടക്കാന്‍ കഴിയാത്ത ഒഴുക്കാണ് പലയിടത്തുമുണ്ടായത്. എന്തു കൊണ്ടാണ് അധികൃതര്‍ ജൂലൈ മധ്യത്തില്‍ ഡാമുകള്‍ തുറക്കാതിരുന്നത്.
എല്ലാ വെള്ളവും കൂടി തുറന്നു വിട്ടത് ആഗസ്റ്റ് 15നാണ്. ഇത്രയധികം വെള്ളം താങ്ങാന്‍ നദികള്‍ക്കും കനാലുകള്‍ക്കും വയൽപാടങ്ങള്ക്കും കഴിയില്ലെന്ന് സര്‍ക്കാറിന് അറിയാമായിരുന്നുവെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.