Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപ്പുണ്ണിയുടെ മുൻകൂർ...

അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
appunni.jpg
cancel

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്കോടതി ഉത്തരവിട്ടു. അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്നും എന്നാൽ മാത്രമേ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് പറയാനാകൂ എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് ദിലീപി​​​​െൻറ മാനേജറായ അപ്പുണ്ണിക്ക്​ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തി​​​​െൻറ നിഗമനം. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ഏലൂരില്‍ വെച്ച് അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതും പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ അപ്പുണ്ണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസില്‍ നിര്‍ണായകമാണ്. 

നടിയെ ആക്രമിച്ചതി​​​​െൻറ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് അപ്പുണ്ണിക്ക് അറിവുണ്ടാകുമെന്നാണ്​ അന്വേഷണ സംഘം കരുതുന്നത്​. എന്നാൽ ഒളിവിൽ കളിയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താൻ ​െപാലീസിനായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactress attackpulsar sunimalayalam newsappunniDileep Case
News Summary - Highcourt rejected appunis anticipatory bail application-kerala news
Next Story