എം.എൽ.എമാരുടെ മത്സരം നിയമപരം, അനുവദനീയം -ഹൈകോടതി
text_fieldsകൊച്ചി: ലോക്സഭയിലേക്ക് എം.എൽ.എമാർ മത്സരിക്കുന്നത് നിയമവിരുദ്ധമല്ലെന്നും അ നുവദനീയമാണെന്നും ഹൈകോടതി. ലോക്സഭയിലേക്ക് വിജയിക്കുന്ന എം.എൽ.എമാരിൽനിന്ന് ന ിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചെലവാകുന്ന തുക ഇൗടാക്കാൻ ഉത്തരവിടണമെന ്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കെവയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. ഒമ്പത് എം.എൽ.എമാർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചൂണ്ടിക്കാട്ടി എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
എം.എൽ.എമാർ ലോക്സഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത് നികുതിപ്പണത്തിെൻറ പാഴ്ചെലവാണെന്നായിരുന്നു ഹരജിക്കാരെൻറ വാദം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ഇത് അധിക ചെലവായി മാറും. അതിനാൽ, ലോക്സഭ അംഗമായി ജയിക്കുന്ന എം.എൽ.എയോട് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ചെലവ് ഇൗടാക്കാൻ ഉത്തരവിടണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം. എന്നാൽ, നിയമസഭ അംഗങ്ങൾ ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഭരണഘടനപരമായി അനുവദിച്ചിട്ടുള്ള കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിെൻറ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരുവിഭാഗം പൗരന്മാരിൽനിന്ന് പണം ഈടാക്കാൻ നിയമം അനുവദിക്കുന്നില്ല. ഇങ്ങനെ ആവശ്യപ്പെടാൻ തെരഞ്ഞെടുപ്പ് കമീഷനുപോലും അധികാരമില്ലെന്ന് കോടതി പറഞ്ഞു.
എം.എൽ.എ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ഒരുപദവി നഷ്ടപ്പെടുമെന്നാണ് വ്യവസ്ഥ. ഒരുസമയം ഒരുസഭയിൽ ഇരിക്കാൻ മാത്രമേ അവകാശമുള്ളൂയെന്ന് മാത്രമാണ് നിയമം പറയുന്നത്. ലോക്സഭയിലേക്ക് മത്സരിക്കുന്നവർ ചെയ്തത് എന്തുകുറ്റമാണ്. മത്സരിക്കുന്നവർ മത്സരിക്കട്ടെ. ഒരു നിയമസഭാംഗം മരിച്ചാൽ ആ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് ആരിൽനിന്നാണ് ചെലവ് ഈടാക്കുക. അവിശ്വാസപ്രമേയം പാസായി ഒരുസർക്കാർ താഴെ വീണാൽ ഉണ്ടാകുന്ന ഉപെതരഞ്ഞെടുപ്പിന് ആരാണ് പണം ചെലവഴിക്കേണ്ടത്. നിയമപരമായ ഒരുനടപടിക്ക് ആരിൽനിന്നും പണം ഈടാക്കാനാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഹരജിക്കാരൻ നിയമവിരുദ്ധ വാദങ്ങളാണ് ഉന്നയിക്കുന്നത്. എം.എൽ.എയെ പാർലമെൻറിലേക്ക് അയക്കരുതെന്ന് ഹരജിക്കാരന് വേണമെങ്കിൽ പ്രചാരണം നടത്താം. പൊതുതാൽപര്യഹരജി ദുരുദ്ദേശ്യപരമാണെന്ന് വിലയിരുത്തിയ കോടതി ഹരജിക്കാരൻ പിഴയടക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ഹരജി പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.