സ്കൂളുകൾക്ക് അംഗീകാരം നിഷേധിക്കൽ: വിദ്യാഭ്യാസ ആവശ്യകത നയം മാനദണ്ഡമാക്കാനാകില്ല –ഹൈകോടതി
text_fieldsകൊച്ചി: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകൾക്ക് അംഗീകാരം നിഷേധിക്കുന്നതിനുള്ള മാനദണ്ഡമായി വിദ്യാഭ്യാസ ആവശ്യകതനയത്തെ ഉപയോഗിക്കാനാവില്ലെന്ന് ഹൈകോടതി. നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ മതിയായ വിദ്യാലയങ്ങൾ ഇല്ലെന്ന് തോന്നുന്ന പക്ഷം ഒരു സ്ഥലത്ത് സ്കൂൾ തുടങ്ങുന്നതിനാണ് വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കേണ്ടത്. സംസ്ഥാന സർക്കാറിെൻറ അംഗീകാരത്തിനും എൻ.ഒ.സിക്കും അപേക്ഷ നൽകിയ വിവിധ സ്കൂൾ മാനേജ്മെൻറുകൾ നൽകിയ നൂറിലേറെ ഹരജികൾ തീർപ്പാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന 2009ന് മുമ്പും അതിനുശേഷവും തുടങ്ങിയ സ്കൂളുകൾ അംഗീകാരത്തിനും എൻ.ഒ.സിക്കുമായി അപേക്ഷിച്ചിട്ടുണ്ട്. നിയമം വന്നശേഷം സർക്കാർ അംഗീകാരമില്ലാതെ സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകാനാവില്ലെന്നാണ് ചട്ടം. മാനദണ്ഡങ്ങൾ പാലിക്കാത്തവക്ക് അംഗീകാരവും നൽകാനാവില്ല. നിയമം ലംഘിച്ചാൽ അംഗീകാരം പിൻവലിക്കാനും അധികാരമുണ്ട്. നിയമം വരുന്നതിനുമുമ്പുള്ള സ്കൂളുകൾക്ക് അംഗീകാരം നേടാൻ മൂന്നുവർഷം സമയം അനുവദിച്ചിട്ടുണ്ട്.
ഇതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന സിലബസുകാർക്ക് 2014 ഡിസംബർ 31നും സി.ബി.എസ്.ഇ, െഎ.സി.എസ്.ഇക്കാർക്ക് 2015 ജനുവരി 31നും അംഗീകാരം േനടാനുള്ള കട്ട് ഒാഫ് ഡേറ്റായി സർക്കാർ നിശ്ചയിച്ചു. വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെ സ്കൂളുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും വ്യക്തമാക്കി. ഇൗ നടപടി ചോദ്യം ചെയ്താണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
അംഗീകാരം നൽകാൻ വിദ്യാഭ്യാസ ആവശ്യകത ഒരു ഉപാധിയായി കേന്ദ്ര വിദ്യാഭ്യാസ നിയമത്തിൽ പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വാദം കോടതി തള്ളിയത്. നിശ്ചിത കട്ട് ഒാഫ് ഡേറ്റിനകം എൻ.ഒ.സിക്ക് അപേക്ഷിക്കാത്തവർക്ക് നൽകാനാവില്ലെന്ന സർക്കാർ നിലപാടും കോടതി തള്ളി.
‘ഒരു മാസത്തിനകം അപേക്ഷിക്കാത്ത സ്കൂളുകൾ അടുത്ത അധ്യയന വർഷം പൂട്ടാം'
കൊച്ചി: ഒരു മാസത്തിനകം അംഗീകാരത്തിന് അപേക്ഷ നൽകാത്ത സ്കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ സർക്കാറിന് അടച്ചു പൂട്ടാമെന്ന് ഹൈകോടതി. നേരേത്ത അപേക്ഷ നിരസിച്ചവർക്ക് വീണ്ടും അപേക്ഷ നൽകാമെന്നും ഇതുവരെ നൽകാത്തവർ ഒരു മാസത്തിനകം നൽകണമെന്നുമുള്ള നിർദേശത്തോടെയാണ് സിംഗിൾബെഞ്ച് ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ നിയമം വരുന്നതിന് മുമ്പും ശേഷവും ആരംഭിച്ച സ്കൂളുകൾക്കെല്ലാം ഇത് ബാധകമാണ്. സെപ്റ്റംബർ 15നകം എല്ലാ അപേക്ഷയും സർക്കാർ പരിഗണിക്കണം. അംഗീകാരമുള്ള സ്കൂളുകൾക്കെല്ലാം എൻ.ഒ.സി നൽകണം. എൻ.ഒ.സി നിഷേധിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവുകളെല്ലാം കോടതി റദ്ദാക്കി. പരിഗണനയിലുള്ള അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കണം.അഫിലിയേഷന് സി.ബി.എസ്.ഇക്ക് അപേക്ഷ നൽകേണ്ട അവസാന ദിവസം കോടതി 2018 ഒക്ടോബർ 15 വരെ നീട്ടി നൽകി. സർക്കാർ സഹായമില്ലാത്ത അൺ എയ്ഡഡ് സ്കൂളുകൾ സംരക്ഷിത അധ്യാപകരുടെ നിയമന കാര്യത്തിൽ മറുപടി നൽകാൻ ബാധ്യസ്ഥരല്ല. അംഗീകാരം നൽകാൻ നിശ്ചിത സ്ഥലം കൈവശം ഉണ്ടാകണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.