കൃഷ്ണദാസുമായി ബന്ധം: ഹൈകോടതി ജഡ്ജിക്കെതിരെ അന്വേഷണസംഘം
text_fieldsതൃശൂര്‍: നെഹ്റു ഗ്രൂപ് ചെയര്മാന് പി. കൃഷ്ണദാസിെൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈകോടതി ജഡ്ജി എബ്രഹാം മാത്യുവിനെതിരെ പൊലീസ്. ജഡ്ജിക്ക് കൃഷ്ണദാസുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആക്ഷേപം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ഹൈകോടതി രജിസ്ട്രാറെ സന്ദർശിച്ച് ഇതുസംബന്ധിച്ച് വിശദീകരണം നൽകി. കൃഷ്ണദാസിെന അറസ്റ്റ് ചെയ്ത പൊലീസിനെതിരെ ജഡ്ജി രൂക്ഷവിമർശനമുന്നയിച്ച സാഹചര്യത്തിലാണിത്. ജഡ്ജിെക്കതിരെ ജിഷ്ണുവിെൻറ മാതാവും രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.
പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പഠനയാത്രയില് എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രണ്ടുദിവസമാണ് ലക്കിടി കോളജ് പഠനയാത്ര സംഘടിപ്പിച്ചത്.
പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, കൃഷ്ണദാസിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട നിയമോപദേശക സുചിത്ര, കൃഷ്ണദാസ് മര്‍ദിച്ചതായി പരാതി നല്കിയ ഷഹീര്‍ ഷൗക്കത്തലി എന്നിവര്‍ക്കൊപ്പം എബ്രഹാം മാത്യു നില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവയും വിശദാംശങ്ങളും പൊലീസ് രജിസ്ട്രാർക്ക് കൈമാറി.
ഹൈകോടതി പരമാര്‍ശം ഏത് സാഹചര്യത്തിലാണ് ഉണ്ടായതെന്ന് പരിശോധിക്കുമെന്നും ചട്ടങ്ങൾ പാലിച്ച് മാത്രമേ നടപടികളെടുത്തിട്ടുള്ളൂവെന്നും റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.