തെരുവു കച്ചവടക്കാരുടെ ദുരിതത്തിൽ ഇടപെട്ട് ഹൈകോടതി
text_fieldsെകാച്ചി: േലാക് ഡൗണിൽ തൊഴിൽരഹിതരായ തെരുവു കച്ചവടക്കാരുടെ ദുരിതത്തിൽ ഇടപെട്ട ് ഹൈകോടതി. കൊച്ചി കോർപറേഷനിലെ തെരുവു കച്ചവടക്കാർക്ക് ഭക്ഷണവും മരുന്നുമടക്ക ം അവശ്യ വസ്തുക്കൾ സർക്കാർ ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ ്യാർ ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. തൊട്ടടുത്ത സമൂഹ അടുക്കളയിൽ ഇവരെയും കുടും ബത്തെയും ഉൾപ്പെടുത്തി ഭക്ഷണം നൽകണം.
ബി.പി.എൽ വിഭാഗക്കാർക്ക് നൽകുന്ന ആയിരം രൂപ സഹായം ഇവർക്കും ലഭ്യമാക്കാമെന്ന സർക്കാർ വിശദീകരണവും കോടതി രേഖപ്പെടുത്തി. വഴിയോര കച്ചവടക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി അമികസ്ക്യൂറി നൽകിയ റിപ്പോർട്ടിനെ തുടർന്ന് അടിയന്തര വിഷയമായി പരിഗണിച്ചാണ് ഇടപെടൽ. പനമ്പിള്ളി നഗറിലെ വഴിയോര കച്ചവടത്തിന് അനുമതിക്ക് എറണാകുളം അരയൻകാവ് സ്വദേശി ജമാൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
തെരുവു കച്ചവടക്കാരെ അവഗണിക്കുന്നതായി അമികസ്ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവിെൻറ പകർപ്പുമായി എത്തി തെരുവു കച്ചവടക്കാർക്ക് സമൂഹ അടുക്കളയിൽ രജിസ്റ്റർ ചെയ്യാം. േലാക് ഡൗൺ കഴിയും വരെ ഈ കുടുംബങ്ങൾക്ക് റേഷനും ഭക്ഷണവും മരുന്നും ഉറപ്പാക്കണം. ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും നൽകുേമ്പാഴും കച്ചവടാനുമതി നൽകുേമ്പാഴും തെരുവു കച്ചവടക്കാരോട് വിവേചനം പാടില്ല.
ജോലിയുെട സ്വഭാവമോ അന്തർ സംസ്ഥാനക്കാരാണെന്നതോ പരിഗണിക്കാതെ വേണം നടപടി. നേരേത്ത തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞ ഹൈകോടതി പുനരധിവാസത്തിന് അർഹതയുള്ളവരെ കണ്ടെത്താൻ നിർദേശിച്ചിരുന്നു. ഇതിനുള്ള നടപടി പുരോഗമിക്കുമ്പോഴാണ് കോവിഡ് ഭീഷണി വ്യാപകമായത്. ഈ ഹരജികൾ ജൂൺ ആദ്യവാരം വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.