പഠനവും രാഷ്ട്രീയവും ഒരുമിച്ചു വേണ്ട -ഹൈകോടതി
text_fieldsകൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധർണയും നിരാഹാര സമരവും നടത്തി സമാധാനാന്തരീക്ഷം തകർക്കുന്ന വിദ്യാർഥികളെ പുറത്താക്കാമെന്ന് ഹൈകോടതി. രാഷ്്ട്രീയ പ്രവർത്തനത്തിനല്ല വിദ്യാഭ്യാസം പകർന്നു നൽകാനാണ് കോളജുകളും കലാലയങ്ങളും നിലെകാള്ളുന്നതെന്നും ഇത്തരം സമരങ്ങൾ അനുവദിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിദ്യാർഥി സമരങ്ങൾക്കെതിരെ ഹൈകോടതി പൊലീസ് സംരക്ഷണം അനുവദിച്ചെങ്കിലും ഉത്തരവ് പാലിക്കുന്നില്ലെന്നു കാണിച്ച് പൊന്നാനി എം.ഇ.എസ് കോളജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ജനാധിപത്യ സംവിധാനത്തിന് കീഴിൽ ധർണ, നിരാഹാരം, സത്യഗ്രഹം തുടങ്ങിയ സമര രീതികൾക്ക് സ്ഥാനമില്ല. വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒട്ടുമില്ല. വിദ്യാർഥികൾക്ക് പരാതികൾ അറിയിക്കാനുള്ള മാർഗങ്ങളല്ല ഇതൊന്നും. രാഷ്ട്രീയ കക്ഷികൾക്ക് നേട്ടമുണ്ടാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിഷ്‌കൃത സമൂഹത്തിൽ വിദ്യാഭ്യാസത്തിന് അവകാശമുള്ള വിദ്യാർഥികളെയും തടഞ്ഞുവെക്കാനാവില്ല. പ്രശ്‌നപരിഹാരത്തിന് ഭരണഘടനാപരമായ മാര്‍ഗങ്ങളുള്ളപ്പോള്‍ ഭരണഘടനേതരമായ രീതിയില്‍ സമരം നടത്തുന്നത് നീതികരിക്കാനാവില്ലെന്ന് ഭരണഘടന ശിൽപി ബി.ആർ. അംബേദ്കറെ ഉദ്ധരിച്ച് കോടതി പറഞ്ഞു.
ക്രമസമാധാനം ഉറപ്പാക്കലാണ് പൊലീസിെൻറ ജോലി. പൊതുസ്ഥലത്ത് പിക്കറ്റിങ്ങിന് അനുമതി നൽകലല്ല. എന്തിെൻറ പേരിലായാലും റോഡിലൂടെയും നടപ്പാതയിലൂടെയും പൊതുജനത്തിന് സഞ്ചരിക്കാനുള്ള അവകാശം തടയാനാവില്ല.
വിദ്യാർഥികൾക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ നിയമപരമായ പരിഹാര മാര്‍ഗങ്ങളാണ് തേടേണ്ടത്. ധർണകൾകൊണ്ട് ഒന്നും നേടാനാകില്ലെന്ന് മാത്രമല്ല, സമാധാനപരമാവേണ്ട അക്കാദമിക അന്തരീക്ഷത്തെ ദുഷിപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ. ഇത്തരം രീതികൾ കോടതിക്ക് അനുവദിക്കാനാവില്ല. ആവശ്യങ്ങൾ ന്യായമോ നിയമപരമോ അല്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ആളുകൾ ധർണക്കും സത്യഗ്രഹത്തിനും മുതിരുന്നത്. നിയമപരമായി നടക്കില്ലെന്ന് അറിയാവുന്നതിനാലാണ് ഭീഷണിയുടെ സ്വരത്തിലുള്ള സമരമാർഗങ്ങൾ തേടുന്നത്. ഇതിനു പകരം കോടതികളെയോ മറ്റു നിയമപരമായ പരാതി പരിഹാര ഫോറങ്ങളെയോ സമീപിക്കുകയാണ് വേണ്ടത്. ഹരജിക്കാരായ എം.ഇ.എസ് കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായ എതിർകക്ഷിയെ വിളിച്ചുവരുത്തി താക്കീത് നൽകിയ ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പകരം പഠനം തുടരാൻ കോടതി വിദ്യാർഥിയെ താക്കീത് ചെയ്തു. രണ്ടും കൂടി ഒരേസമയം നടക്കില്ല. പഠിക്കാനാണെങ്കിൽ കോളജിൽ തുടരാം. രാഷ്ട്രീയത്തിനാണെങ്കിൽ കോളജ് വിടാം. ഉത്തരവ് പാലിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് സമർപ്പിക്കണമെന്ന് നിർദേശിച്ച കോടതി കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.