വാക്സിൻ: എതിർപ്പ് സ്കൂൾ അധികൃതരെ അറിയിച്ചാൽ മതിയെന്ന് ഹൈകോടതി
text_fieldsകൊച്ചി: കുട്ടികൾക്ക് മീസിൽസ്-റുബെല്ല വാക്സിൻ നൽകുന്നതിനോട് എതിർപ്പുള്ള രക്ഷിതാക്കൾ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതിയെന്ന് ഹൈകോടതി. സ്കൂൾ അധികൃതർ വിവരം ജില്ല കലക്ടറെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. എതിർപ്പുള്ള രക്ഷിതാക്കൾ തെൻറ ഒാഫിസിൽ നേരിെട്ടത്തി അറിയിക്കണമെന്ന മലപ്പുറം ജില്ല കലക്ടറുടെ നിർദേശം ചോദ്യം ചെയ്ത് കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ നൽകിയ ഹരജിയിലാണ് ഉത്തരവ്.
വാക്സിൻ നൽകുന്നതിൽനിന്ന് സ്കൂളിലെ കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരേത്ത ഇതേ ഹരജിക്കാർ കോടതിയെ സമീപിച്ചിരുന്നു. ഏതെങ്കിലും രക്ഷിതാവിന് എതിർപ്പുണ്ടെങ്കിൽ അധികൃതരെ അറിയിക്കാമെന്നും അവരുടെ കുട്ടിയെ വാക്സിൻ എടുക്കുന്നതിൽനിന്ന് ഒഴിവാക്കുമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇൗ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മലപ്പുറം കലക്ടറുടെ ഉത്തരവെന്ന് ഹരജിയിൽ പറയുന്നു. മലപ്പുറത്തിന് പുറത്തുനിന്നുൾപ്പെെട രക്ഷിതാക്കൾ നേരിെട്ടത്തി എതിർപ്പ് രേഖപ്പെടുത്തി നൽകണമെന്ന ഉത്തരവ് ഹൈകോടതി വിധി മറികടക്കാനുള്ളതാണ്. രക്ഷിതാക്കളിൽ സമ്മർദം ചെലുത്തി കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നീക്കമാണിത്. ഭരണഘടനവിരുദ്ധവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ഹരജിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.