മന്ത്രി ശൈലജക്കെതിരായ പരാമർശം ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
text_fieldsകൊച്ചി: സംസ്ഥാന ബാലാവകാശ കമീഷനുമായി ബന്ധപ്പെട്ട ഹരജി തീർപ്പാക്കിയപ്പോൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ഹൈകോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശം ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ബാലാവകാശ കമീഷൻ നിയമനം ചോദ്യം ചെയ്യുന്ന ഹരജിയിൽ മന്ത്രി കക്ഷിയായിരുന്നില്ലെന്നും അവരുടെ വിശദീകരണം കേൾക്കാതെ പരാമർശം നടത്തിയത് സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനമാണെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഇൗ ഉത്തരവ്. അതേസമയം, സി.പി.എം വയനാട് ജില്ല കമ്മിറ്റി അംഗം ടി.ബി. സുരേഷടക്കം രണ്ടുേപരെ കമീഷൻ അംഗങ്ങളായി നിയമിച്ച നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി നിലനിൽക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ബാലാവകാശ കമീഷൻ നിയമനത്തിന് രണ്ടാം വിജ്ഞാപനം പുറപ്പെടുവിച്ച കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൻ കൂടിയായിരുന്ന മന്ത്രിയുെട ഇടപെടൽ ആത്മാർഥതയില്ലാത്തതാണെന്ന് കരുതേണ്ടിവരുമെന്നതുൾപ്പെടെയുള്ള പരാമർശങ്ങളാണ് സിംഗിൾ ബെഞ്ച് നടത്തിയത്. ആദ്യ വിജ്ഞാപനത്തിെൻറ കാലാവധി നീട്ടിയാണ് രണ്ടാമത്തേത് പുറപ്പെടുവിച്ചത്. ഇത് നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് രണ്ടുപേരുടെ നിയമനം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. അപേക്ഷ ക്ഷണിക്കുന്നതിെൻറ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് മന്ത്രി കുറിപ്പിറക്കിയതിെൻറ കാരണം വ്യക്തമെല്ലന്നും സത്യസന്ധമായല്ല മന്ത്രി തീരുമാനമെടുത്തതെന്നു വേണം കരുതാനെന്നും പരാമർശമുണ്ടായിരുന്നു.
ഇത് മന്ത്രിയെ താഴ്ത്തിക്കെട്ടുന്നതാണെന്നായിരുന്നു അപ്പീൽ ഹരജിയിലെ വാദം. മന്ത്രിയെ കക്ഷിചേര്‍ക്കാതെയാണ് ഇത്രയും പരാമര്‍ശങ്ങള്‍ സിംഗിള്‍ ബെഞ്ച് നടത്തിയത്. കേസുമായി ബന്ധപ്പെടാത്ത അഭിപ്രായപ്രകടനം ഉത്തരവിൽ ഉണ്ടാകരുതെന്നും ആവശ്യമെങ്കിൽ ബന്ധപ്പെട്ടവരെ കക്ഷിചേർത്ത് അവരെക്കൂടി കേട്ട ശേഷമേ പരാമർശിക്കാവൂവെന്നുമുള്ള സുപ്രീംകോടതി മാർഗനിർദേശത്തിെൻറ ലംഘനമാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് പരിഗണിക്കവേ, ഉത്തരവ് പുനഃപരിശോധിക്കാൻ അതേ സിംഗിൾ ബെഞ്ചിനെത്തന്നെ സമീപിക്കാതെ അപ്പീൽ നൽകിയത് നിലനിൽക്കുമോയെന്ന ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. എന്നാൽ, ഹരജിക്കാരിയുെടയും പുറത്താക്കപ്പെട്ടവരുെടയും അടക്കം അപ്പീൽ ഹരജികൾ പരിഗണനയിലുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിൽ പുനഃപരിശോധന ഹരജിക്ക് പകരം അപ്പീൽ നൽകിയതിൽ തെറ്റില്ലെന്നും പരിഗണിക്കാവുന്നതാണെന്നും കോടതി വിലയിരുത്തി. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിയും ഉദ്ധരിച്ചു.
മന്ത്രിക്ക് പകരം സർക്കാർ നൽകിയ അപ്പീൽ നിലനിൽക്കുമോയെന്നും കോടതി പരിശോധിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിക്കുപകരം സർക്കാർ ഹരജി നൽകിയതിനെ സുപ്രീംകോടതി ശരിവെച്ചത് ചൂണ്ടിക്കാട്ടി ഇക്കാര്യവും കോടതി അനുവദിച്ചു. തുടർന്നാണ് മന്ത്രിക്കെതിരായ സിംഗിൾ ബെഞ്ചിെൻറ പരാമർശങ്ങൾ നീക്കിയത്. കാലാവധി നീട്ടണമെന്നാവശ്യപ്പെടുന്ന മന്ത്രിയുടെ കുറിപ്പ് ഭരണപരമായ കുറിപ്പ് മാത്രമാണെന്നും തീരുമാനമെടുത്തതിെൻറ കാരണം ഫയലിെല്ലന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി മന്ത്രി ദുരുദ്ദേശ്യപരമായി പെരുമാറി എന്നു പറയാനാവില്ലെന്നുമുള്ള സർക്കാർ വാദവും അംഗീകരിച്ചു.
കമീഷനിൽ ആറുപേരെ നിയമിച്ചത് ചോദ്യം ചെയ്ത് ഡോ. ജാസ്മിന്‍ അലക്‌സ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവുണ്ടായത്. നാലുപേരുടെ നിയമനം ശരിവെച്ചതിനെതിരെ ഹരജിക്കാരി അപ്പീൽ നൽകിയിട്ടുണ്ട്. നിയമനം റദ്ദാക്കപ്പെട്ടതിനാൽ പുറത്താക്കപ്പെട്ടവരും അപ്പീൽ നൽകിയിട്ടുണ്ട്. ഇവ അടുത്ത ദിവസം ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.