കെട്ടിട നിർമാണത്തിന് വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ചട്ടഭേദഗതി സംസ്ഥാനമാകെ നടപ്പാക്കണം
text_fieldsകൊച്ചി: കെട്ടിട നിർമാണ അനുമതിക്ക്, എന്താവശ്യത്തിനാണ് പട്ടയം നൽകിയതെന്ന വില്ലേ ജ് ഒാഫിസറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന ചട്ടഭേദഗതി രണ്ടുമാസത്തിനകം സം സ്ഥാനം മുഴുവൻ നടപ്പാക്കണമെന്ന് ൈഹേകാടതി. ഇടുക്കി ജില്ലയിൽ വില്ലേജ് ഒാഫിസറുടെ സ ർട്ടിഫിക്കറ്റ് നിർബന്ധമാക്കി റവന്യൂ വകുപ്പ് പുറത്തിറക്കിയ ആഗസ്റ്റ് 22ലെ ഉത്തരവ് സർക്കാർ ഹാജരാക്കിയത് പരിഗണിച്ചാണ് കോടതി നിർദേശം.
ഇടുക്കി ജില്ലയിൽ വില്ലേജ് ഒാഫിസറുടെ സർട്ടിഫിക്കറ്റില്ലാതെ നിർമാണ അനുമതി നൽകരുതെന്ന് തദ്ദേശ വകുപ്പ് രണ്ടാഴ്ചക്കകം ഉത്തരവിറക്കണമെന്നും പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടം ഭേദഗതി ചെയ്യണമെന്നും റവന്യൂ വകുപ്പ് ഉത്തരവിലുണ്ട്. നിർദേശം രണ്ടാഴ്ചക്കകം നടപ്പാക്കാനും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിർദേശിച്ചു. വയനാട് വേങ്ങപ്പള്ളി പഞ്ചായത്തിൽ കെട്ടിട നിർമാണാനുമതി നിർമിച്ച റിസോർട്ടിന് ഭൂ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് കൈവശാവകാശ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ വെസ്റ്റ് വൈൻ റിസോർട്ട് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ്.
കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ വിവിധ വകുപ്പുകൾ ചേർന്ന ഏകജാലക സംവിധാനം ഏർപ്പെടുത്തുന്നത് ഉചിതമാകുമെന്ന് നേരത്തേ ഹരജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചിരുന്നു. ഇടുക്കി, വയനാട് പോലുള്ള ലോല മേഖലകളിലെ നിർമാണ അനുമതിയുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ ഉണ്ടാകണമെന്ന നിർദേശവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗസ്റ്റ് 22ന് സർക്കാർ ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.