അനാവശ്യ സമരങ്ങളിൽ ഉത്കണ്ഠ; കർശന നടപടിക്കൊരുങ്ങി ഹൈകോടതി
text_fieldsെകാച്ചി: വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി അധ്യയനദിനങ്ങൾ നഷ്ടപ്പെടുത്തുന്ന സമരങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ൈഹകോടതി കർശന നടപടിക്കൊരുങ്ങുന്നു. വിദ്യാർഥി സമരങ്ങളും സംഘടനകൾ തമ്മിലെ അക്രമങ്ങളും സ്കൂളുകളുെടയും കോളജുകളുെടയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ഏറിയ പശ്ചാത്തലത്തിലാണ് കോടതി ഇടപെടലിനൊരുങ്ങുന്നത്. സമരങ്ങൾ നേരിടാൻ പൊലീസ് സഹായം തേടി അധ്യാപക-രക്ഷാകർതൃ സംഘടനകളും പ്രധാനാധ്യാപകരും നൽകുന്ന ഹരജികളുടെ എണ്ണം ദിനംപ്രതി പെരുകുന്നത് ഗൗരവത്തോടെ കണ്ടാണ് കോടതിയുടെ നീക്കം.
ഇൗ വർഷം ജൂണിൽ പുതിയ ക്ലാസുകൾ ആരംഭിച്ചശേഷം വിദ്യാർഥി സംഘടനകളുടെ സമരം മൂലം 12 അധ്യയന ദിവസങ്ങൾ നഷ്ടപ്പെെട്ടന്നാണ് ഹരജികളിൽ ചൂണ്ടിക്കാട്ടുന്നത്. ചിലയിടങ്ങളിൽ സമരത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങൾ അവധി ദിനങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തുടർച്ചയായ സമരങ്ങൾ സ്കൂളുകളുടെ പ്രവർത്തനം താളം െതറ്റിക്കുന്നതായി ചൂണ്ടിക്കാട്ടി കൊല്ലം ജില്ലയിലെ രണ്ട് സർക്കാർ സ്കൂളുകൾ നൽകിയ ഹരജി തീർപ്പാക്കിയ കോടതി സമരത്തിെൻറ പേരിൽ അധ്യയനം മുടങ്ങുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ പൊലീസും അധികൃതരും നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. സമാന ആവശ്യങ്ങളുന്നയിച്ച് കൂടുതൽ ഹരജികളെത്തിയതോടെയാണ് അനാവശ്യ വിദ്യാർഥി സമരങ്ങളെക്കുറിച്ച് കോടതി ഉത്കണ്ഠ രേഖപ്പെടുത്തിയത്. തുടർന്ന് സർക്കാറിനോട് വിശദീകരണവും തേടി.
വിദ്യാർഥി സമരത്തിെൻറ പേരിലുള്ള അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് സർക്കാർ അഭിഭാഷകൻ േകാടതിയിൽ ബോധിപ്പിച്ചത്. സുൽത്താൻ ബത്തേരിയിലെ ഡോൺ ബോസ്കോ കോളജിൽ വിദ്യാർഥി സമരത്തെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ അറസ്റ്റിലായ 14 വിദ്യാർഥികളെ റിമാൻഡ് ചെയ്തതായും അക്രമം തടയാതിരുന്ന സി.ഐക്കും എസ്.ഐക്കുമെതിരെ നടപടിയെടുക്കണമെന്ന ശിപാർശ ജില്ല പൊലീസ് മേധാവി െഎ.ജിക്ക് നൽകിയതായും കോടതിയെ അറിയിച്ചു. എന്നാൽ, കർശന നടപടികളാണ് ആവശ്യെമന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിശദമായ നിലപാടറിയിക്കാൻ തിങ്കളാഴ്ച അഡ്വക്കറ്റ് ജനറൽ കോടതിയിൽ ഹാജരാകും.
വിദ്യാർഥി സമരങ്ങളെ നേരിടാൻ നിർദേശിക്കുന്ന കോടതിവിധികൾ നിലവിലുണ്ടെങ്കിലും കർശന നടപടികളുണ്ടാകാത്തതിനാൽ വിധികൾ ഫലം കാണാത്ത അവസ്ഥയാണുള്ളത്. ഇൗ പശ്ചാത്തലത്തിൽ കൂടിയാണ് വിദ്യാർഥി സമരങ്ങൾക്കെതിെര കോടതി കർശന നടപടികൾക്കൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.