കെ.എം മാണിക്കെതിരായ ബാർകോഴ കേസ് ഹൈകോടതി അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണി അന്തരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിനെതിരായ ബാര്‍ കോഴ കേസ് ഹൈകോടതി അവസാനിപ്പിച്ചു. ബാര്‍ കോഴ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി നൽകിയ ഹരജിയും മാണിക്കെതി രെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദനും ബിജു രമേശും നല്‍കിയ ഹരജികൾ അവസാനിപ്പിക്കാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു. കേസിലെ കക്ഷിയായ കെ.എം. മാണി മരിച്ചതോടെ ഇനി കേസിനു പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.
ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണിക്കു പങ്കില്ലെന്ന് കാട്ടി മൂന്നു തവണ വിജിലന്‍സ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും പുതിയ ഇടത് സര്‍ക്കാരും മാണിക്ക് ക്ലീൻ ചിട്ട് നൽകിയാണ് റിപ്പോർട്ട് നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ വി.എസ് അച്യുതാനന്ദനും ബിജു രമേശും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.