മുൻഗണന വനിതാമതിലിനോ പ്രളയ ദുരിതാശ്വാസത്തിനോ
text_fieldsകൊച്ചി: വനിതാമതിലിനാണോ പ്രളയ ദുരിതാശ്വാസത്തിനാണോ സർക്കാർ മുൻഗണന നൽകുന്നത െന്ന് ഹൈകോടതി. മുൻഗണനയുടെ കാര്യത്തിൽ ജനത്തിന് ആശങ്കയുണ്ടെന്നും ഇതുസംബന്ധിച് ച ഹരജികൾ പരിഗണിക്കുന്ന ഡിവിഷൻബെഞ്ച് വാക്കാൽ ചൂണ്ടിക്കാട്ടി. രണ്ടും രണ്ട് വിഷയമാ ണെന്നും സ്ത്രീ സുരക്ഷയും ശാക്തീകരണവുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശത്തിെൻറ ഭ ാഗമായാണ് വനിതാമതിൽ പരിപാടിയെന്നും സർക്കാർ വിശദീകരിച്ചു.
സ്ത്രീസുരക്ഷ പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി നിയമസഭയുടെ അംഗീകാരം നേടിയിട്ടുണ്ട്. സാംസ്കാരികോത്സവം, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, സംസ്ഥാന യുവജനോത്സവം, കേരളോത്സവം തുടങ്ങി സർക്കാർ സ്പോൺസേർഡ് പരിപാടികൾപോലെ സർക്കാർ ഫണ്ട് നൽകി നടപ്പാക്കുന്ന ഒന്നു മാത്രമാണിതെന്ന് സാമൂഹികനിതി അഡീ. സെക്രട്ടറി കെ.എം. ലീലാമണി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വനിതാമതിലിൽ പെങ്കടുക്കാനും വിട്ടുനിൽക്കാനും ജീവനക്കാർക്ക് കഴിയണമെന്നും നിർബന്ധാവസ്ഥ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തുടർന്നാണ് പ്രളയ ദുരിതാശ്വാസത്തിനാണോ വനിതാമതിലിനാണോ മുൻഗണന നൽകുന്നതെന്ന ചോദ്യം കോടതി ഉന്നയിച്ചത്. രാഷ്ട്രീയത്തിനാണോ ഭരണനിർവഹണത്തിനാണോ പ്രകടനത്തിനാണോ പ്രളയ ദുരിതാശ്വാസത്തിനാണോ കൂടുതൽ പരിഗണന നൽകേണ്ടത്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുള്ളതായി തോന്നുന്നില്ല. പ്രളയംപോലുള്ള സംഭവങ്ങളുണ്ടാകുേമ്പാൾ തുക മുൻഗണനക്രമത്തിൽ പ്രളയദുരിതാശ്വാസത്തിനും മറ്റുമായി വകമാറ്റുകയായിരുന്നില്ലേ വേണ്ടിയിരുന്നതെന്നും കോടതി ആരാഞ്ഞു. എന്നാൽ, സ്കൂൾ യുവജനോത്സവംപോലെ നേരത്തേ തീരുമാനിച്ച പദ്ധതി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള ഫണ്ടിനെ ഇത് ബാധിക്കുന്നില്ലെന്നും സ്റ്റേറ്റ് അറ്റോണി പറഞ്ഞു.
പ്രിൻസിപ്പൽമാരും അധ്യാപകരും മുഖേന വനിതാമതിലിെൻറ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങൾ കുട്ടികളിലേക്ക് കൈമാറുന്നത് അവരെ നിർബന്ധിക്കുന്നതിന് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളെ പരിപാടിയിൽനിന്ന് മാറ്റിനിർത്തുന്നത് ലിംഗസമത്വത്തിെൻറ സന്ദേശം അവർക്ക് ലഭിക്കുന്നതിന് തടസ്സമാകുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, വനിതാമതിലിനെക്കുറിച്ചുള്ള അറിവുതന്നെ ഇതുസംബന്ധിച്ച സന്ദേശം അവർക്ക് നൽകുന്നുണ്ടെന്നും പെങ്കടുക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ നയത്തിെൻറ ഭാഗമായ വനിതാമതിലിനെ എതിർക്കുന്നതെന്തിനെന്ന് ഹരജിക്കാരോടും കോടതി ആരാഞ്ഞു. ഗതാഗത പ്രശ്നമുണ്ടാക്കുന്ന എത്രയോ പരിപാടികൾ റോഡിൽ നടക്കുന്നുണ്ടെന്നും ഇതിലൊന്നും അതൃപ്തികാട്ടാതെ വനിതാമതിലിനോട് അസഹിഷ്ണുത കാട്ടുന്നതെന്തിനെന്നും പരിപാടി റോഡിൽ ഗതാഗതസ്തംഭനത്തിന് കാരണമാകുമെന്ന ഹരജിക്കാരുടെ വാദത്തെ എതിർത്ത് കോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.