Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴിമതി നിരോധന...

അഴിമതി നിരോധന നിയമപ്രകാരമുള്ള ചെറിയ കുറ്റവും വിജിലൻസിന് അന്വേഷിക്കാമെന്ന്​ ​ൈഹകോടതി

text_fields
bookmark_border
അഴിമതി നിരോധന നിയമപ്രകാരമുള്ള ചെറിയ കുറ്റവും വിജിലൻസിന് അന്വേഷിക്കാമെന്ന്​ ​ൈഹകോടതി
cancel
കൊ​​ച്ചി: ചെ​​റി​​യ തു​​ക​​യു​​ടെ ക്ര​​മ​​ക്കേ​​ടാ​​യാ​​ലും അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള ഏ​​തു കു​​റ്റ​​വും അ​​ന്വേ​​ഷി​​ക്കാ​​ൻ വി​​ജി​​ല​​ൻ​​സി​​ന് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന്​ ​ൈഹ​​കോ​​ട​​തി. ഇൗ ​​അ​​ധി​​കാ​​രം നി​​യ​​ന്ത്രി​​ക്കാ​​നോ നി​​ഷേ​​ധി​​ക്കാ​​നോ സ​​ർ​​ക്കാ​​റി​​ന് ക​​ഴി​​യി​​ല്ല. സാ​​മ്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ട്​ ആ​​രോ​​പി​​ച്ച് തൃ​​ശൂ​​ർ വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്ത കേ​​സ് റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​  വി​​യ്യൂ​​ർ സ്വ​​ദേ​​ശി വി.​​സി. ജോ​​ണി, അ​​ള​​ഗ​​പ്പ​​ന​​ഗ​​ർ സ്വ​​ദേ​​ശി എം.​​ഡി വി​​ൻ​​സ​െൻറ്​ എ​​ന്നി​​വ​​ർ ന​​ൽ​​കി​​യ ഹ​​ര​​ജി ത​​ള്ളി​​യാ​​ണ് സിം​​ഗി​​ൾ ബെ​​ഞ്ചി​​െൻറ ഉ​​ത്ത​​ര​​വ്.

50,000 രൂ​​പ​​യി​​ൽ കു​​റ​​വു​​ള്ള ക്ര​​മ​​ക്കേ​​ട് കേ​​സു​​ക​​ൾ വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷി​​ക്കേ​​ണ്ടെ​​ന്ന, 1997 ഏ​​പ്രി​​ൽ അ​​ഞ്ചി​​ലെ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് കേ​​സ് റ​​ദ്ദാ​​ക്കാ​​ൻ ഇ​​വ​​ർ ഹ​​ര​​ജി ന​​ൽ​​കി​​യ​​ത്. 20,615 രൂ​​പ​​യു​​ടെ ക്ര​​മ​​ക്കേ​​ടു മാ​​ത്ര​​മാ​​ണ്​ ത​​ങ്ങ​​ളു​​ടെ പേ​​രി​​ലു​​ള്ള​​തെ​​ന്നാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ വാ​​ദം. എ​​ന്നാ​​ൽ, ക്രി​​മി​​ന​​ൽ ന​​ട​​പ​​ടി ച​​ട്ട​​വും അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മ​​വും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളെ നി​​യ​​ന്ത്രി​​ക്കാ​​നോ ത​​ട​​യാ​​നോ സ​​ർ​​ക്കാ​​റി​​ന് ക​​ഴി​​യി​​ല്ലെ​​ന്ന് കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. കേ​​ര​​ള പൊ​​ലീ​​സി​​െൻറ ഭാ​​ഗ​​മാ​​യ വി​​ജി​​ല​​ൻ​​സി​​ന് അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള ഏ​​തു കേ​​സും അ​​ന്വേ​​ഷി​​ക്കാം. വി​​ജി​​ല​​ൻ​​സി​​നു​​ള്ളി​​ലെ അ​​ധി​​കാ​​ര ക്ര​​മീ​​ക​​ര​​ണ​​ത്തി​​െൻറ  ഭാ​​ഗ​​മാ​​യാ​​ണ്​ 1997ലെ ​​സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വെ​​ന്നും കോ​​ട​​തി വ്യ​​ക്​​​ത​​മാ​​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsbribemalayalam news
News Summary - highcourt
Next Story