പ്രഫസറല്ല, ഉന്നത വിദ്യാഭ്യസ മന്ത്രി ആർ.ബിന്ദു ഇനി ഡോക്ടറാണ്
text_fieldsകണ്ണൂർ: ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫസർ ആർ. ബിന്ദുവെന്നല്ല, ഇനിമുതൽ ഡോക്ടർ ആർ. ബിന്ദുവെന്നാണറിയപ്പെടുകയെന്ന് വിജ്ഞാപനം. മന്ത്രിയായതു സംബന്ധിച്ച് മേയ് 20-ന് 1600, 1601 നമ്പർ ഗസറ്റുകളിലായി വിജ്ഞാപനങ്ങളിൽ പ്രൊഫ. ആർ. ബിന്ദുവെന്ന് രേഖപ്പെടുത്തിയത് തിരുത്തിയാണ് ചീഫ് സെക്രട്ടറി ഡോക്ടർ വി.പി. ജോയ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
യു.ജി.സി മാനദണ്ഡമനുസരിച്ച് അസിസ്റ്റന്‍റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ എന്നീ തസ്തികകളാണ് നിലവിലുള്ളത്. ആ സ്ഥിതിക്ക് സത്യപ്രതിജ്ഞയിൽ സ്വയം പ്രഫസർ എന്ന് വിശേഷിപ്പിച്ചത് നിയമനടപടി വിളിച്ചുവരുത്താമെന്ന് സന്ദേഹത്തെത്തുടർന്നാണ് വിജ്ഞാപനം എന്നാണ് അറിയുന്നത്.
തൃശൂർ കേരളവർമ കോളേജിൽ ഇംഗ്ലീഷിൽ അസോസിയേറ്റ് പ്രൊഫസറായ ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രഫസർ ആർ. ബിന്ദുവായ ഞാൻ എന്നാണ് തുടങ്ങിയത്. ഇത് അന്നുമതുതൽ തന്നെ വിവാദത്തിലായിരുന്നു. അതിനാലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെട്ട എ. രാജ സത്യപ്രതിജ്ഞയിൽ ദൈവനാമത്തിൽ എന്നോ സഗൗരവം എന്നോ എടുത്തുപറയാതിരുന്നത് വിവാദമായിരുന്നു. പിന്നീട് ഇദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും അത്രയും ദിവസം സഭാനടപടികളിൽ പങ്കെടുത്തതിന് പിഴ അടക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.