ഫാത്തിമ ലത്തീഫിെൻറ മരണം: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കാമ്പസിലെത്തി
text_fieldsചെന്നൈ: െഎ.െഎ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ മരണത്തിൽ സത്യാവസ്ഥ പുറത്തുവരുമെന്ന് കേന്ദ് ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രമണ്യം. കഴിവുള്ള ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നത്. അന്വേഷണം ശരിയാ യ ദിശയിലാണ്. ആരും കിംവദന്തികൾ പ്രചരിപ്പിക്കരുത്.
വിദ്യാർഥിനിയുടെ മരണത്തിൽ ദുഃഖമുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ നിശാങ്കിെൻറ നിർദേശപ്രകാരമാണ് സെക്രട്ടറി ചെന്നൈ െഎ.െഎ.ടി സന്ദർശിച്ചത്. ഞായറാഴ്ച രാവിലെ കാമ്പസിലെത്തിയ ആർ. സുബ്രമണ്യം െഎ.െഎ.ടി ഡയറക്ടർ ഉൾപ്പെടെ ഉന്നതരുമായി ചർച്ച നടത്തി. ചില അധ്യാപകരുമായും അദ്ദേഹം സംസാരിച്ചു. ഫാത്തിമയുടെ സഹപാഠികളെയോ മറ്റു വിദ്യാർഥികളെയോ കണ്ടില്ല. ഉച്ചക്കുശേഷം ഡൽഹിയിലേക്കു മടങ്ങി.
ഡി.എം.കെ ഉൾപ്പെടെ രാഷ്ട്രീയകക്ഷികൾ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കാനിരിക്കെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉടൻ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകും. പരമാവധി തെളിവുകൾ ശേഖരിച്ചശേഷം കുറ്റാരോപിതരായ സുദർശൻ പത്മനാഭൻ ഉൾപ്പെടെ മൂന്ന് അധ്യാപകരെ ചോദ്യംചെയ്യാനാണ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിെൻറ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.