ഉന്നത വിദ്യാഭ്യാസ മേഖല: കച്ചവടത്തിന് കടിഞ്ഞാണിടണമെന്ന് കമീഷന്‍ റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവട, സ്വകാര്യവത്കരണത്തിന് കടിഞ്ഞാണിടാന്‍ നടപടി വേണമെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ കച്ചവടവത്കരണത്തിന്‍െറ ഭീഷണി പരിശോധിക്കാന്‍ ഭരണ, ഉദ്യോഗസ്ഥ, നിയമപരമായ നടപടികള്‍ സ്വീകരിക്കണം. ഇതുസംബന്ധിച്ച സര്‍ക്കാര്‍, സര്‍വകലാശാലതലങ്ങളിലെ പരിശോധനകളുടെ ഏകോപനം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍വഹിക്കണം. നിയന്ത്രണമില്ലാത്ത കച്ചവട, സ്വകാര്യവത്കരണം സംബന്ധിച്ച് സമഗ്ര പഠനം നടത്തി സമീപന രേഖ തയാറാക്കണം.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അടിയന്തരമായി പുന$സംഘടിപ്പിക്കണം. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ ത്രിതല ഘടനയെ പുനര്‍നാമകരണം ചെയ്യാനും ശിപാര്‍ശയുണ്ട്. നിലവില്‍ അഡൈ്വസറി കൗണ്‍സില്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍, ഗവേണിങ് കൗണ്‍സില്‍ എന്നിങ്ങനെയാണ് കൗണ്‍സില്‍ ഘടന. ഇതില്‍നിന്ന് ‘കൗണ്‍സില്‍’ എന്ന പദം മാറ്റി പകരം ‘ബോഡി’ എന്നാക്കണം. കൗണ്‍സിലിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവരണം. റുസ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, അനധ്യാപകരുടെ പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന കേരളത്തിനു പുറത്തുള്ള ഏതെങ്കിലും സംസ്ഥാന സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നിവര്‍ക്കും കൗണ്‍സിലില്‍ അംഗങ്ങളാകാന്‍ കഴിയുന്ന വിധത്തില്‍ ഭേദഗതി നിര്‍ദേശമുണ്ട്.
ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍െറ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍ വിവിധ സര്‍വകലാശാലകളില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായി പോകുന്ന പതിവ് നിര്‍ത്തലാക്കണം. പകരം അവരെ സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സിലിലേക്ക് പ്രതിനിധികളായി അയക്കണം. കൗണ്‍സില്‍ നിശ്ചയിക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളിലെ പുതിയ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരം, അക്കാദമിക വിഷയങ്ങളില്‍ സ്വമേധയാ സര്‍ക്കാറിനും സര്‍വകലാശാലകള്‍ക്കും ഉപദേശവും നിര്‍ദേശങ്ങളും നല്‍കാനുള്ള സംവിധാനം, സര്‍വകലാശാലകള്‍ തമ്മിലെ ഏകോപനം, ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ കൂടുതല്‍ വിപുലമാക്കുന്നതിന് ഫണ്ട് സമാഹരണം, സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും അംഗീകാരം നല്‍കുന്നതിനായി സംസ്ഥാനതലത്തില്‍ സംവിധാനം എന്നിവ ഗൗരവമായി പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.