ഹയര്‍ സെക്കന്‍ഡറിയെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ലയിപ്പിക്കല്‍; അധ്യാപകര്‍ക്ക് എതിര്‍പ്പ്
text_fieldsകൊച്ചി: ഹയര്‍ സെക്കന്‍ഡറിയെ പൊതുവിദ്യാഭ്യാസവകുപ്പില്‍ ലയിപ്പിക്കാനുള്ള നീക്കം ഭരണനിര്‍വഹണ തലത്തിലും പഠനക്രമത്തിലും പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആരോപണം. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറ പേരില്‍ എട്ടുമുതല്‍ 12ാം ക്ളാസ് വരെ ഒരു കുടക്കീഴില്‍ ആക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളത്തിന്‍െറ വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കുമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. നിലവില്‍ രണ്ട് ഡയറക്ടര്‍മാരുടെ നിയന്ത്രണത്തിലുള്ള വെവ്വേറെ വകുപ്പുകള്‍ ലയിപ്പിക്കുമ്പോള്‍ ഗുരുതര അനിശ്ചിതാവസ്ഥ ഉടലെടുക്കുമെന്നാണ് ഒരുവിഭാഗം അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രത്യേക മേധാവികളുള്ള ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് വെവ്വേറെ സ്പെഷല്‍ റൂളുകള്‍ ഉണ്ടെന്നിരിക്കെ ലയനം എളുപ്പമാകില്ല. സ്ഥാനക്കയറ്റ മാനദണ്ഡങ്ങള്‍പോലും രൂപവത്കരിക്കാതെ ധിറുതിപിടിച്ച ലയന നീക്കം മേഖലയെ അനിശ്ചിതാവസ്ഥയിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും നയിക്കും.
ഇത് ഉയര്‍ന്ന പഠനനിലവാരം പുലര്‍ത്തുന്ന ഹയര്‍ സെക്കന്‍ഡറി സംവിധാനത്തെ കലുഷിതമാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.