ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ മേഖല കേന്ദ്രങ്ങൾ ഇല്ലാതാകും
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസത്തിന് ജില്ല തലത്തിൽ ഓഫിസ് വരുന്നതോടെ നിലവിലുള്ള ആർ.ഡി.ഡി, എ.ഡി ഓഫിസുകൾ ഇല്ലാതാകും. 14 ജില്ല തലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ആസ്ഥാനമായി നിർദേശിച്ചിരിക്കുന്നത് ജോയൻറ് ഡി.ജി.ഇ ഓഫിസാണ്.
ഫലത്തിൽ നിലവിലുള്ള ഏഴ് ആർ.ഡി.ഡി, ഏഴ് എ.ഡി, 14 ഡി.ഡി.ഇ ഓഫിസുകൾ ഉൾപ്പെടെ 28 ഓഫിസുകൾ ഇല്ലാതായി പകരം 14 ജില്ല ഓഫിസുകളായി ചുരുങ്ങും.പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഡി.ജി.ഇക്ക് കീഴിൽ പ്രൈമറി എജുക്കേഷൻ, സെക്കൻഡറി എജുക്കേഷൻ, ജനറൽ, പരീക്ഷ (ജോയൻറ് കമീഷണർ) എന്നിങ്ങനെ നാല് അഡീഷനൽ ഡി.ജി.ഇമാർ ഉണ്ടാകും. ഇവർക്ക് കീഴിൽ സീനിയർ ജോയൻറ് ഡി.ജി.ഇമാർ, ജോയൻറ് ഡി.ജി.ഇമാർ എന്നിങ്ങനെയായിരിക്കും ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥ ക്രമീകരണം.
ജില്ല ഓഫിസുകളിൽ ജോയൻറ് ഡി.ജി.ഇക്ക് താഴെ പ്രീ പ്രൈമറി -പ്രൈമറി, സെക്കൻഡറി, ജനറൽ വിഭാഗങ്ങളിലായി മൂന്ന് സ്കൂൾ എജുക്കേഷൻ ഓഫിസർ (എസ്.ഇ.ഒ) ഉണ്ടാകും. റവന്യൂ ജില്ലക്ക് കീഴിലുള്ള ഓഫിസ് സംവിധാനമായിരിക്കും സ്കൂൾ എജുക്കേഷൻ ഓഫിസ് (എസ്.ഇ.ഒ). ഇവിടെ ചുമതലയുള്ള സ്കൂൾ എജുക്കേഷൻ ഓഫിസറെ സഹായിക്കാൻ ഒരു എ.എസ്.ഇ.ഒ തസ്തികയും ഉണ്ടാകും.
നഗരസഭകളിലെ/കോർപറേഷനുകളിലെ ഇംപ്ലിമെൻറിങ് ഓഫിസർ എസ്.ഇ.ഒ ആയിരിക്കും. നിലവിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ തസ്തിക ഭാവിയിൽ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തസ്തികയായി മാറും. പ്രിൻസിപ്പലിന്റെ പ്രമോഷൻ തസ്തികയായിരിക്കും എസ്.ഇ.ഒ. നിലവിലെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ ഭാവിയിൽ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ/ലോവർ സെക്കൻഡറി പ്രിൻസിപ്പലായി മാറും.
ഇവരുടെ പ്രമോഷൻ തസ്തികയായിരിക്കും എ.എസ്.ഇ.ഒ. േബ്ലാക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി പരിധികൾ പരിഗണിച്ചായിരിക്കണം സ്കൂൾ എജുക്കേഷൻ ഓഫിസുകൾ. നിലവിലുള്ള 204 എ.ഇ.ഒ/ഡി.ഇ.ഒ ഓഫിസുകൾ ഇല്ലാതായി മൊത്തം 220 എസ്.ഇ.ഒ ഓഫിസുകളായിരിക്കും നിലവിൽ വരിക.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലെ ഓഫിസുകളുടെ ഘടന:
- പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡി.ജി.ഇ)
- ഡി.ജി.ഇക്ക് കീഴിൽ നാല് അഡീഷനൽ ഡി.ജി.ഇമാർ-എ.ഡി.ജി.ഇ (പ്രൈമറി, സെക്കൻഡറി, ജനറൽ, പരീക്ഷ (ജോയൻറ് കമീഷണർ).
- എ.ഡി.ജി.ഇമാർക്ക് താഴെ എട്ട് സീനിയർ ജോയൻറ് ഡി.ജി.ഇമാരും, എട്ട് ജോയൻറ് ഡി.ജി.ഇമാരും
- റവന്യൂ ജില്ല തലത്തിൽ ജോയൻറ് ഡി.ജി.ഇ ആയിരിക്കും ഉയർന്ന ഓഫിസർ
- ജോയൻറ് ഡി.ജി.ഇക്ക് നാല് സ്കൂൾ എജുക്കേഷൻ ഓഫിസർ (എസ്.ഇ.ഒ) തസ്തികയുണ്ടാകും
- ഇതിന് താഴെ എ.എസ്.ഇ.ഒ തസ്തിക
- േബ്ലാക്ക്/മുനിസിപ്പൽ തലങ്ങളിൽ സ്കൂൾ എജുക്കേൻ ഓഫിസ് -ചുമതല എസ്.ഇ.ഒക്ക്
- ഗ്രാമപഞ്ചായത്ത് തലങ്ങളിൽ പ്രീ പ്രൈമറി, പ്രൈമറി വിദ്യാഭ്യാസ മോണിറ്ററിങ്ങിന് പഞ്ചായത്ത് എജുക്കേഷൻ ഓഫിസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.