വെബ്പോർട്ടൽ പണിമുടക്കി; ഹയർ സെക്കൻഡറി ഉത്തരപേപ്പർ പാക്കിങ് വൈകി
text_fieldsതിരുവനന്തപുരം: വെബ്പോർട്ടൽ പണിമുടക്കിയത് ഹയർ സെക്കൻഡറി പരീക്ഷാനടത്തിപ്പ ിനെ പ്രതിസന്ധിയിലാക്കി. െഎ.എക്സാം പോർട്ടൽ ഏറെ നേരം പണിമുടക്കിയതുകാരണം മിക്ക പ രീക്ഷാ കേന്ദ്രങ്ങളിലും ഉത്തരപേപ്പറുകളുടെ പാക്കിങ് മണിക്കൂറുകളോളം വൈകി. പരീക്ഷാ നടപടികൾ പൂർത്തീകരിക്കാൻ ആകാതെ ഡെപ്യൂട്ടി സൂപ്രണ്ട് മാരും ചീഫ് സൂപ്രണ്ടും വലഞ്ഞു. ഉച്ചക്ക് 12.30ന് തീർന്ന ഹയർ സെക്കൻഡറി ഒന്നാം ദിവസ പരീക്ഷയുടെ ഉത്തരക്കടലാസുകൾ മിക്കയിടത്തും പാക്കിങ് നടത്താനായത് മണിക്കൂറുകൾ കഴിഞ്ഞാണ്. 13 ഉത്തരക്കടലാസുകൾ വീതം പാക്കറ്റുകളിലാക്കി മൂല്യനിർണയത്തിനുള്ള സ്കോർ ഷീറ്റും െവച്ച് സീൽ ചെയ്ത്, അനുബന്ധ പാക്കിങ് സ്ലിപ്പുകളും സഹിതം പ്രത്യേക ബണ്ടിലുകളാക്കിയാണ് മൂല്യനിർണയ ക്യാമ്പുകളിലേക്ക് അയക്കേണ്ടത്. എന്നാൽ, പാക്കിങ് സ്ലിപ്പുകളും സ്കോർ ഷീറ്റും പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കാതിരുന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്.
ഉത്തരക്കടലാസുകൾ പരീക്ഷ നടന്ന അന്ന് തന്നെ ക്യാമ്പുകളിലേക്ക് അയക്കണെമന്നാണ് നിർദേശം. പല കേന്ദ്രങ്ങളിൽ നിന്നും ആദ്യ ദിവസം ഉത്തരക്കടലാസ് അയക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരാതിയുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിലും ഇതേ സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെങ്കിലും അവിടെ വീഴ്ച ഉണ്ടായിട്ടില്ല. എന്നാൽ ഒരേസമയം കൂടുതൽ പേർ വെബ്പോർട്ടലിൽ കയറിയതുകൊണ്ടുണ്ടായ പ്രശ്നംമാത്രമാണെന്നും ഇത് വൈകാതെ പരിഹരിെച്ചന്നും പരീക്ഷാ സെക്രട്ടറി ഡോ. വിവേകാനന്ദൻ അറിയിച്ചു.
എന്നാൽ ഒരേ സോഫ്റ്റ്വെയർ എസ്.എസ്.എൽ.സിക്ക് സുഗമമായി പ്രവർത്തിക്കുമ്പോൾ ഹയർ സെക്കൻഡറിയുടെ കാര്യത്തിൽ മാത്രം തുടർച്ചയായി പരാജയപ്പെടുന്നത് ഹയർ സെക്കൻഡറി മേഖലയെ തകർക്കാനുള്ള ഗൂഢലക്ഷ്യത്തിെൻറ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ആരോപിച്ചു. ഹയർ സെക്കൻഡറി പരീക്ഷ സമയബന്ധിതവും കാര്യക്ഷമമായും നടത്തുന്നതിൽ വകുപ്പ് പരാജയപ്പെെട്ടന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് കെ.ടി. അബ്ദുൽ ലത്തീഫും ജനറൽ സെക്രട്ടറി സി.ടി.പി. ഉണ്ണിമൊയ്തീനും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.